പെരുവന്താനം: ഇടുക്കിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം. ഇടുക്കി ജില്ലയിലെ മതംബ കൊമ്പൻപാറയിലാണ് സംഭവം. ഇസ്‌മയിലിന്റെ ഭാര്യ സോഫിയ (45) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ചെന്നാപ്പാറ മുകൾ ഭാഗത്ത് നിന്ന് കൊമ്പൻപാറയിലേക്കുള്ള വഴിയേ നടന്ന് പോകുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചത്.
വനത്തോട് ചേർന്ന് കിടക്കുന്ന മേഖലയാണിത്. കുളിക്കാനായി ചെന്നപ്പോഴാണ് ആന അക്രമിച്ചതെന്നാണ് വിവരം. ആന ഇപ്പോഴും അവിടെത്തന്നെ നിലയുറപ്പിച്ചിരിക്കുകയാണ്. അതിനാൽ മൃതദേഹത്തിന് അടുത്തേക്ക് പോകാൻ ആർക്കും കഴിഞ്ഞിട്ടില്ല. വനംവകുപ്പ് ഉദ്യോഗസ്‌ഥർ സ്‌ഥലത്ത് എത്തിയിട്ടുണ്ട്.
Most Read| സ്വകാര്യ സർവകലാശാലകൾക്ക് അനുമതി; കരട് ബില്ലിന് മന്ത്രിസഭാ അംഗീകാരം