ഇടുക്കിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മയ്‌ക്ക്‌ ദാരുണാന്ത്യം

ഇടുക്കി ജില്ലയിലെ മതംബ കൊമ്പൻപാറയിലാണ് സംഭവം. ഇസ്‌മയിലിന്റെ ഭാര്യ സോഫിയ (45) ആണ് മരിച്ചത്.

By Senior Reporter, Malabar News
Elephant rampage near Thrissur
Representational Image

പെരുവന്താനം: ഇടുക്കിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മയ്‌ക്ക്‌ ദാരുണാന്ത്യം. ഇടുക്കി ജില്ലയിലെ മതംബ കൊമ്പൻപാറയിലാണ് സംഭവം. ഇസ്‌മയിലിന്റെ ഭാര്യ സോഫിയ (45) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ചെന്നാപ്പാറ മുകൾ ഭാഗത്ത് നിന്ന് കൊമ്പൻപാറയിലേക്കുള്ള വഴിയേ നടന്ന് പോകുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചത്.

വനത്തോട് ചേർന്ന് കിടക്കുന്ന മേഖലയാണിത്. കുളിക്കാനായി ചെന്നപ്പോഴാണ് ആന അക്രമിച്ചതെന്നാണ് വിവരം. ആന ഇപ്പോഴും അവിടെത്തന്നെ നിലയുറപ്പിച്ചിരിക്കുകയാണ്. അതിനാൽ മൃതദേഹത്തിന് അടുത്തേക്ക് പോകാൻ ആർക്കും കഴിഞ്ഞിട്ടില്ല. വനംവകുപ്പ് ഉദ്യോഗസ്‌ഥർ സ്‌ഥലത്ത് എത്തിയിട്ടുണ്ട്.

Most Read| സ്വകാര്യ സർവകലാശാലകൾക്ക് അനുമതി; കരട് ബില്ലിന് മന്ത്രിസഭാ അംഗീകാരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE