ബെംഗളൂരു: ശബരിമല തീർഥാടകർക്കായി ഹുബ്ബള്ളിയിൽ നിന്ന് കൊല്ലത്തേക്ക് (ബെംഗളൂരു വഴി) ദക്ഷിണ പശ്‌ചിമ റെയിൽവേ വാരാന്ത്യ സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു. നവരാത്രി, ദീപാവലി, ക്രിസ്‌മസ് സീസണുകളിൽ നാട്ടിലേക്ക് പോകുന്നവർക്ക് ട്രെയിൻ ഉപകാരപ്രദമാകും.
ഇന്ന് മുതൽ ഡിസംബർ 29 വരെ ഞായറാഴ്‌ചകളിൽ ഹുബ്ബള്ളിയിൽ നിന്നും തിങ്കളാഴ്‌ചകളിൽ കൊല്ലത്ത് നിന്നുമാണ് സർവീസ്. ഒരു എസി ടു ടയർ, 2 എസി ത്രീ ടയർ, 12 സ്ളീപ്പർ, 5 ജനറൽ കോച്ചുകൾ എന്നിവയുണ്ട്. ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ഇന്ന് മുതൽ ആരംഭിക്കും.
ഹുബ്ബള്ളി- കൊല്ലം സ്‌പെഷ്യൽ ട്രെയിൻ 09313, ഞായറാഴ്‌ച വൈകീട്ട് 3.15ന് ഹുബ്ബള്ളിയിൽ നിന്ന് പുറപ്പെട്ട് തിങ്കളാഴ്‌ച ഉച്ചയ്‌ക്ക് 12.55ന് കൊല്ലത്തെത്തും. തിങ്കളാഴ്‌ച വൈകീട്ട് അഞ്ചിന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് ചൊവ്വാഴ്‌ച വൈകീട്ട് 6.30ന് ഹുബ്ബള്ളിയിലെത്തും.
സ്‌റ്റോപ്പുകൾ
ഹാവേരി, ദാവനഗറൈ, ബിരൂർ, അരസിക്കരെ, തുമക്കൂരു, എസ്എംവിടി ബെംഗളൂരു, കെആർപുരം, ബംഗാർപേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്‌താംകോട്ട.
Most Read| ആഗോള പ്രതിഭകളെ ആകർഷിക്കാൻ; വിസാ ഫീസ് ഒഴിവാക്കാൻ യുകെ, കെ-വിസയുമായി ചൈന