ബെംഗളൂരു: നടുറോട്ടില്‍ വെച്ച് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ബെംഗളൂരു സ്വദേശി നവീനാണ് ഭാര്യ അർച്ചനയെ കൊലപ്പെടുത്തിയത്.
ബെംഗളൂരു ഇലക്ട്രോണിക്സ് സിറ്റിയിലെ ഹൊസൂര്‍ റോഡ് ജംഗ്ഷനില്‍ വെച്ചാണ് ഈ ക്രൂര സംഭവം നടന്നത്. അര്‍ച്ചനയെ നവീന്‍ വെട്ടുകത്തികൊണ്ട് കൊലപ്പെടുത്തുന്നത് സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്.
സംഭവസമയം ഒപ്പമുണ്ടായിരുന്ന അർച്ചനയുടെ 16 വയസുള്ള മകന് ഓടി രക്ഷപ്പെടുകയും ഡ്രൈവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു. അമ്മയെ കൊലപ്പെടുത്തിയതിനും തന്നെയും ഡ്രൈവറെയും കൊലപ്പെടുത്താന്‍ ശ്രമിച്ചതിനും മകൻ പോലീസില്‍ പരാതി നല്കി.
പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ പോലീസ് ഏഴ് പ്രതികളെ കസ്റ്റഡിയിലെടുത്തു. ആദ്യ വിവാഹത്തിലെ മകളുടെയും മറ്റ് അഞ്ച് പേരുടെയും സഹായത്തോടെയാണ് പ്രതി കുറ്റം നടത്തിയതെന്ന് പോലീസ് പറയുന്നു.
അഞ്ച് വര്‍ഷം മുമ്പാണ് നവീനും അര്‍ച്ചനയും വിവാഹിതരായത്. ഇരുവരുടെയും രണ്ടാം വിവാഹമാണ്. കഴിഞ്ഞ നാല് മാസമായി സ്വത്തിന്റെ പേരിൽ നവീനും അര്‍ച്ചനയും വഴക്കിട്ടിരുന്നതായി മകൻ പോലീസിൽ മൊഴി നൽകി. അര്‍ച്ചനയുടെ സ്വത്തില്‍ ഓഹരി വേണമെന്ന് നവീൻ ആവശ്യപ്പെട്ടിരുന്നതായും എന്നാൽ അർച്ചന ഇത് എതിർത്തുവെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
Most Read: പറവൂരിലെ യുവതിയുടെ മരണം; സഹോദരി പിടിയിൽ







































