പാലക്കാട്: മണ്ണാർക്കാട് എളമ്പുലാശ്ശേരിയിൽ കുടുംബ വഴക്കിനിടെ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. കോട്ടയം സ്വദേശിനിയായ അഞ്‌ജുമോൾ (24) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് വാക്കടപ്പുറം സ്വദേശി യോഗേഷിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു.
വീടിന് സമീപത്തെ ചെങ്കൽ ക്വാറിയിലാണ് അഞ്ജുവിന്റെ മൃതദേഹം കണ്ടെത്തിയത്. അഞ്‌ജുവിന്റെ കഴുത്തിൽ മുറിവേറ്റ പാടുകളുണ്ട്. ഇരുവരും തമ്മിലുണ്ടായ വഴക്കിനിടെ യോഗേഷ് അഞ്‌ജുവിന്റെ കഴുത്തിൽ പിടിച്ച് തള്ളിയിടുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ



































