പാലക്കാട്: കുഴൽമന്ദത്തിന് സമീപം മാത്തൂർ പല്ലഞ്ചാത്തന്നൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. പൊള്ളപ്പാടം ഇന്ദിര (55)യെയാണ് ഭർത്താവ് വാസു കൊടുവാൾ കൊണ്ട് കഴുത്തിൽ വെട്ടിക്കൊലപ്പെടുത്തിയത്. രാവിലെ പത്തുമണിയോടെ ആയിരുന്നു സംഭവം.
കൊലപാതക സമയത്ത് വീട്ടിൽ ആരുമില്ലായിരുന്നു. ഇന്ദിര സംഭവ സ്‌ഥലത്ത് വെച്ചുതന്നെ മരിച്ചു. വാസുവിനെ കുഴൽമന്ദം പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇന്നലെ വൈകീട്ട് വാസുവും ഇന്ദിരയും തമ്മിൽ വഴക്ക് നടന്നിരുന്നു.
ഇന്ന് രാവിലെ മക്കൾ ജോലിക്കായി പുറത്തുപോയ സമയത്ത് വാസു വീണ്ടും ഇന്ദിരയുമായി വഴക്കിടുകയും കൊടുവാൾ കൊണ്ട് ആക്രമിക്കുകയും ആയിരുന്നു. വാസു സ്‌ഥിരമായി മദ്യപിച്ചു വന്ന് വീട്ടിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്നാണ് പ്രദേശവാസികൾ പറയുന്നത്.
Most Read| ‘തനിയെ നെന്നിനീങ്ങുന്ന കല്ലുകൾ’; ഡെത്ത് വാലിയിലെ നിഗൂഢമായ രഹസ്യം!





































