പാലക്കാട്: ഉപ്പുംപാടത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. ഉപ്പുംപാടം സ്വദേശിനി ചന്ദ്രികയെ (53) ആണ് ഭർത്താവ് രാജൻ കുത്തിക്കൊന്നത്. വീട്ടിനകത്ത് വെച്ച് പരസ്പരം വഴക്കിട്ടതിന് പിന്നാലെയാണ് രാജൻ ഭാര്യയെ കുത്തിയത്. ശേഷം രാജൻ സ്വയം കുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു.
പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. മകൻ ശബ്ദം കേട്ട് എത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ച നിലയിൽ കിടക്കുന്ന അമ്മയെയും അച്ഛനെയും കണ്ടത്. രാജനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിന് മുൻപും ചന്ദ്രികയെ രാജൻ ഉപദ്രവിക്കാറുണ്ടായിരുന്നു എന്നാണ് വിവരം. ഇയാൾക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നും പ്രദേശവാസികൾ പറയുന്നു.
Most Read| ഏറ്റവും കനംകുറഞ്ഞ നൂഡിൽസ്; ഇതാണ് ഗിന്നസ് റെക്കോർഡ് നേടിയ ആ മനുഷ്യൻ







































