ഹൈദരാബാദ്: 72ആം ലോക സുന്ദരി കിരീട മൽസരം ഇത്തവണ തെലങ്കാനയിൽ നടക്കും. മേയ് ഏഴ് മുതൽ 31 വരെയാണ് മിസ് വേൾഡ് മൽസരം നടക്കുക. മിസ് വേൾഡ് ലിമിറ്റഡ് ചെയർപേഴ്‌സനും സിഇഒയുമായ ജൂലിയ മോർലിയും ടൂറിസം, സംസ്‌കാരം, പൈതൃകം, യുവജനകാര്യങ്ങൾ എന്നിവയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്‌മിത സഭർവാളും ഇക്കാര്യം സ്‌ഥിരീകരിച്ചു.
ഉൽഘാടന ചടങ്ങും ഗ്രാൻഡ് ഫിനാലെയും ഹൈദരാബാദിലും മറ്റ് പരിപാടികൾ സംസ്‌ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും നടക്കും. കഴിഞ്ഞവർഷം കിരീടം നേടിയ ചെക്ക് റിപ്പബ്ളിക്കിൽ നിന്നുള്ള ക്രിസ്‌റ്റിന പിസ്‌കോവയാണ് പുതിയ വിജയിയെ കിരീടം ധരിപ്പിക്കുക.
120ലധികം രാജ്യങ്ങളിൽ നിന്നുള്ള മൽസരാർഥികൾ കിരീടത്തിനായി മൽസരിക്കും. ഫെമിന മിസ് ഇന്ത്യ വേൾഡ് 2023 വിജയി നന്ദിനി ഗുപ്‌തയാണ് ഈ വർഷത്തെ മിസ് വേൾഡ് മൽസരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുക.
Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ