ഹൈദരാബാദ്: ഹൈദരാബാദിൽ ആറ് വയസുള്ള പെൺകുട്ടിയെ ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ റെയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തി. പ്രതിയെ ഏറ്റമുട്ടലിൽ വധിക്കുമെന്ന് തെലങ്കാന മന്ത്രി പ്രഖ്യാപനം നടത്തി രണ്ട് ദിവസത്തിന് ശേഷമാണ് സംഭവം.
തെലങ്കാന പോലീസ് മേധാവി ട്വിറ്ററിൽ പ്രതിയുടെ മൃതശരീരത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് വാർത്ത സ്‌ഥിരീകരിച്ചു. ചൊവ്വാഴ്‌ച, തെലങ്കാന മന്ത്രി മല്ല റെഡ്ഡി പ്രതിയെ “ഏറ്റുമുട്ടലിൽ കൊല്ലുമെന്ന്” പറഞ്ഞിരുന്നു. “ബലാൽസംഗ-കൊലക്കേസ് പ്രതിയെ ഞങ്ങൾ പിടികൂടും. പിടികൂടിയതിന് ശേഷം ഒരു ഏറ്റുമുട്ടൽ ഉണ്ടാകും,” എന്നായിരുന്നു റെഡ്ഡി ഹൈദരാബാദിൽ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞത്.
#AttentionPlease : The accused of “Child Sexual Molestation and murder @ Singareni Colony, found dead on the railway track, in the limits of #StationGhanpurPoliceStation.
Declared after the verification of identification marks on deceased body. pic.twitter.com/qCPLG9dCCE— DGP TELANGANA POLICE (@TelanganaDGP) September 16, 2021
പല്ലക്കൊണ്ട രാജു എന്ന 30കാരനാണ് അയൽവാസിയായ ആറു വയസുകാരിയെ ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തിയത്. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് പോലീസ് പറഞ്ഞിരുന്നു.
സെപ്റ്റംബർ 9നാണ് ഹൈദരാബാദിലെ സിംഗാരേണി കോളനിയിലെ വീട്ടിൽ നിന്ന് പെൺകുട്ടിയെ കാണാതായത്. തുടർന്ന് നടത്തിയ തിരച്ചിലിൽ ഞായറാഴ്‌ച കുട്ടിയെ മരിച്ച നിലയിൽ രാജുവിന്റെ വീട്ടിൽ കണ്ടെത്തുകയായിരുന്നു. പോസ്‌റ്റുമോട്ടം റിപ്പോർട്ടിൽ കുട്ടി ബലാൽസംഗത്തിന് ഇരയായതായി തെളിഞ്ഞു. കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നും പോസ്‌റ്റുമോർട്ടം റിപ്പോർട് വ്യക്‌തമാക്കുന്നു.
Most Read: കോവിഡ് വ്യാപനം ആറ് മാസത്തിനുള്ളിൽ നിയന്ത്രണ വിധേയമാകും; എൻസിഡിസി






































