ന്യൂഡെൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ പാക്കിസ്‌ഥാൻ പൗരൻമാരെ ഉടൻ കണ്ടെത്തി തിരിച്ചയക്കാൻ എല്ലാ മുഖ്യമന്ത്രിമാർക്കും നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി അമിത് ഷാ. പാകിസ്‌ഥാൻ പൗരൻമാർക്കുള്ള എല്ലാ വിസകളും റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിക്ക് പിന്നാലെയാണ് അമിത് ഷായുടെ നിർദ്ദേശം.
എല്ലാ സംസ്‌ഥാനങ്ങളിലുമുള്ള പാക്കിസ്‌ഥാൻ പൗരൻമാരെ കണ്ടെത്തി ഉടൻ നാടുകടത്താനാണ് മുഖ്യമന്ത്രിമാർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ഈ മാസം 27നഖം എല്ലാ പാകിസ്‌ഥാൻ പൗരൻമാരോടും രാജ്യം വിടണമെന്നാണ് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. മെഡിക്കൽ വിസയുള്ള പൗരൻമാർക്ക് രണ്ടുദിവസം കൂടി അധികമായി ലഭിക്കും. ഇവർ 29നകം രാജ്യം വിടണം.
നയതന്ത്ര നടപടികളുടെ ഭാഗമായി പാക്ക് പൗരൻമാർക്ക് പുതുതായി വിസ നൽകുന്നതും ഇന്ത്യ നിർത്തിവെച്ചിട്ടുണ്ട്. നിലവിലുള്ള വിസകൾ റദ്ദാക്കുകയും ചെയ്‌തു. കൂടാതെ, ഇന്ത്യക്കാർ പാക്കിസ്‌ഥാനിലേക്ക് യാത്ര ചെയ്യരുതെന്നും കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്. അതിനിടെ, വാഗ- അട്ടാരി അതിർത്തിയിലേക്ക് പാക്കിസ്‌ഥാനികൾ എത്തിത്തുടങ്ങി.
Most Read| ലോകത്തിലെ ഏറ്റവും വലിയ വായ; ലോക റെക്കോർഡ് നേടി മേരി പേൾ