ഇടുക്കി: കാഞ്ചിയാറിൽ 16-കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കക്കാട്ടുകട സ്വദേശി ഉദയന്റെ മകൾ ശ്രീപാർവതി ആണ് മരിച്ചത്. വീടിന് പിന്നിലെ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് വീട്ടിലെത്തി ഇൻക്വസ്‌റ്റ് നടപടികൾ ആരംഭിച്ചു. ശേഷം പോസ്‌റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.
പ്ളസ് വണ്ണിന് പ്രവേശനം ലഭിക്കാത്തതിനെ തുടർന്ന് ശ്രീപാർവതി മനോവിഷമത്തിൽ ആയിരുന്നെന്നും ഇതിനെ തുടർന്നാണോ ജീവനൊടുക്കിയതെന്ന് സംശയിക്കുന്നതായും അയൽവാസി പറഞ്ഞു. ഇത് സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Most Read| സംസ്‌ഥാനത്ത് വ്യാപകമഴ തുടരും; കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്