തിരുവനന്തപുരം: 26ആം അന്താരാഷ്‌ട്ര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് പാസ് വിതരണം ആരംഭിച്ചു. നടൻ സൈജു കുറുപ്പ് മുൻ നിയമസഭാ സ്‌പീക്കർ എം വിജയകുമാറിൽ നിന്നും ആദ്യ പാസ് സ്വീകരിച്ചാണ് ഉൽഘാടനം നിർവഹിച്ചത്. ചടങ്ങിൽ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രജ്‌ഞിത്ത് ബാലകൃഷ്‌ണന്‍, കേരള സ്‌റ്റേറ്റ് ചലച്ചിത്ര അക്കാദമി ചെയര്‍മാര്‍ അജോയ് ചന്ദ്രന്‍, സെക്രട്ടറി കെജി മോഹന്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പൊതു വിഭാഗത്തിന് 1000 രൂപയും വിദ്യാര്‍ഥികള്‍ക്ക് 500 രൂപയുമാണ് ചലച്ചിത്ര മേളയിൽ പങ്കെടുക്കുന്നതിനുള്ള ഡെലിഗേറ്റ് ഫീസ്. കൂടാതെ മേളയുടെ മുഖ്യ വേദിയായ ടാഗോര്‍ തിയേറ്ററില്‍ നേരിട്ടും രജിസ്‌റ്റര്‍ ചെയ്യാം. ഈ വര്‍ഷം മുതല്‍ വിദ്യാര്‍ഥികള്‍ക്കും ഓഫ്‍ലൈൻ രജിസ്‌ട്രേഷന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. 8 ദിവസത്തെ മേളയിൽ 14 തിയേറ്ററുകളിലായി 180ഓളം ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക.
മാർച്ച് 18ആം തീയതിയാണ് ചലച്ചിത്ര മേളക്ക് തുടക്കം കുറിക്കുന്നത്. വൈകുന്നേരം 6 മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചലച്ചിത്ര മേളയുടെ ഉൽഘാടനം നിർവഹിക്കും. ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള സിനിമകളുടെ അന്താരാഷ്‌ട്ര മത്സര വിഭാഗം, മാസ്‌റ്റേഴ്‌സ് ഉള്‍പ്പടെയുള്ളവരുടെ ഏറ്റവും പുതിയ സിനിമകള്‍ ഉള്‍പ്പെടുത്തിയ ലോകസിനിമാ വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാള സിനിമ റ്റുഡേ എന്നീ പാക്കേജുകള്‍ 26ആം ഐഎഫ്എഫ്‍കെയില്‍ ഒരുക്കിയിട്ടുണ്ട്.
Read also: ദിലീപിന്റെ അഭിഭാഷകനെതിരായ പരാതി; തെറ്റുകൾ തിരുത്താൻ അതിജീവതക്ക് നിർദ്ദേശം