കൊല്ലം: കമ്പിവടി ഉപയോഗിച്ച് യുവാവിനെ മർദ്ദിച്ച സംഭവത്തിലെ പ്രതികൾ പിടിയിൽ. റൗഡി ലിസ്റ്റിൽപ്പെട്ട കിഴക്കേ കല്ലട പഴയാർ മുറിയിൽ സച്ചിൻ ഭവനിൽ സൗരവ്, ടൗൺ വാർഡിൽ തേമ്പറ വീട്ടിൽ ശരത് കുമാർ, കൊടുവിള മൂഴിയിൽ വാലയിൽ വീട്ടിൽ അനന്തു, എന്നിവരാണ് പിടിയിലായത്.
കൊല്ലം കിഴക്കേ കല്ലടയിലെ ചോതിരത്തിൽ കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയാണ് സംഭവം. നടന്നു പോവുകയായിരുന്ന യുവാവിനെ മദ്യപിച്ചെത്തിയ സംഘം ക്രൂരമായി മർദ്ദിക്കുകയായിരുന്നു. കമ്പിവടി കൊണ്ട് തലയ്ക്ക് അടിയേറ്റ യുവാവ് ആശുപത്രിയിൽ ചികിൽസയിലാണ്.
കിഴക്കേ കല്ലട സ്റ്റേഷൻ ഹൗസ് ഓഫിസർ എസ് സുധീഷ് കുമാറിന്റെ നിർദ്ദേശാനുസരണം എസ്ഐ അജയന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Most Read: തിരിച്ചുവരവ് കഠിനം, പ്രതിസന്ധിയിൽ ഒപ്പം നിന്നവർക്ക് നന്ദി; നടി ഭാവന






































