ന്യൂഡെല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 26,567 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ സ്‌ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 97,03,770 ആയി മാറി.
കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് 385 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്‌തു. 1,40,958 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെയായി കോവിഡ് മൂലം ജീവന്‍ നഷ്‌ടമായത് എന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്‌തമാക്കുന്നു.
നിലവില്‍ 3,83,866 സജീവ കേസുകളാണ് ഉളളത്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 39045 പേര്‍കൂടി രാജ്യത്ത് രോഗമുക്‌തി നേടിയതോടെ ഇതുവരെയായി രോഗം ഭേദമായി ആശുപത്രി വിട്ടവരുടെ എണ്ണം 91,78,946 ആയി ഉയര്‍ന്നു.
കോവിഡിനായി വാക്‌സിന്‍ നിര്‍മ്മിക്കുന്ന ഹൈദരാബാദ് ആസ്‌ഥാനമായുള്ള ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഭാരത് ബയോടെക് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി തിങ്കളാഴ്‌ച കേന്ദ്ര ഡ്രഗ് റെഗുലേറ്ററി ബോര്‍ഡിന് അപേക്ഷ നല്‍കിയതായി അറിയിച്ചിട്ടുണ്ട്. സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യക്കും അമേരിക്കന്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഭീമനായ ഫൈസറിനും ശേഷം അടിയന്തര ഉപയോഗത്തിനുള്ള അംഗീകാരത്തിനായി അപേക്ഷിക്കുന്ന മൂന്നാമത്തെ സ്‌ഥാപനമാണിത്.
Kerala News: വോട്ടർ പട്ടികയിൽ പേരില്ല; ടിക്കാറാം മീണക്ക് വോട്ട് ചെയ്യാനാകില്ല