ന്യൂഡെൽഹി: 2022 ബെയ്‌ജിങ് ഒളിമ്പിക്‌സിലെ ഉൽഘാടന-സമാപന ചടങ്ങുകൾ ബഹിഷ്‌കരിക്കാൻ തീരുമാനിച്ച് ഇന്ത്യ. ചടങ്ങിൽ ചൈനയുടെ ലിബറേഷന്‍ ആര്‍മി കമാന്‍ഡര്‍ ക്വി ഫബാവോ ദീപശിഖയേന്തുന്നതിനെ തുടര്‍ന്നാണ് ഇന്ത്യ ചടങ്ങ് ബഹിഷ്‌കരിച്ചത്. ഇന്ത്യയും ചൈനയും തമ്മില്‍ ഗാല്‍വാനിലുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റ കമാന്‍ഡറാണ് ക്വി ഫബാവോ.
കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ വക്‌താവായ അരിന്ദം ബഗ്ജിയാണ് 2022 ബെയ്‌ജിങ് ഒളിമ്പിക്‌സിലെ ഉൽഘാടന-സമാപന ചടങ്ങുകൾ ഇന്ത്യ ബഹിഷ്‌കരിക്കുന്ന കാര്യം വ്യക്‌തമാക്കിയത്. 2020 ജൂണ്‍ 15ന് ഗാല്‍വാലെ ഏറ്റുമുട്ടലിൽ പരിക്കേറ്റ ഫബാവോ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ സിന്‍ജിയാങ് മിലിട്ടറി റെജിമെന്റല്‍ കമാന്‍ഡറാണ്.
4 തവണ ഒളിമ്പിക്‌സ് സ്വര്‍ണം നേടിയ ചൈനയുടെ വാങ് മെങ്ങില്‍ നിന്ന് ദീപശിഖ ഏറ്റുവാങ്ങിയാണ് ഫബാവോ ചടങ്ങിന് നേതൃത്വം നല്‍കുക. ഫബാവോ ദീപശിഖയേന്തുന്ന വാര്‍ത്ത പുറത്തായതോടെ അമേരിക്കയും ചൈനയ്‌ക്കെതിരേ രംഗത്തെത്തിയിരുന്നു.
Read also: കേരളത്തിലും മിസോറാമിലും കോവിഡ് വ്യാപനം രൂക്ഷം; കേന്ദ്ര ആരോഗ്യ മന്ത്രാലയം



































