കേരളത്തിലും മിസോറാമിലും കോവിഡ് വ്യാപനം രൂക്ഷം; കേന്ദ്ര ആരോഗ്യ മന്ത്രാലയം

By Staff Reporter, Malabar News
Omicron JN1; Confirmed in Goa and Maharashtra - Central meeting today
Representational image
Ajwa Travels

ന്യൂഡെൽഹി: കേരളത്തിലും, മിസോറാമിലും കോവിഡ് വ്യാപനം രൂക്ഷമെന്ന് ആരോഗ്യ മന്ത്രാലയം. പ്രതിദിന കേസുകളും, ടിപിആറിലും വർധനവുണ്ടെന്ന് ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. കേരളത്തിൽ ഇന്നലെ 52,199 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. 41.88 ശതമാനമാണ് ടെസ്‌റ്റ് പോസിറ്റിവിറ്റി.

ഇന്നലെ 29 മരണവും സ്‌ഥിരീകരിച്ചു. സംസ്‌ഥാനത്ത് എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ രോഗബാധ. മിസോറാമിൽ ഇന്നലെ 2145 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. 29.12 ശതമാനമാണ് ടിപിആർ. രാജ്യത്തെ 16 സംസ്‌ഥാനങ്ങളിലും, കേന്ദ്ര ഭരണ പ്രദേശങ്ങളിലും ആദ്യ ഡോസ് വാക്‌സിനേഷൻ 100 ശതമാനം പൂർത്തീകരിച്ചുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

നാല് സംസ്‌ഥാനങ്ങളിൽ 96-99 ശതമാനം ശതമാനം ആദ്യ ഡോസ് വാക്‌സിനേഷൻ പൂർത്തിയാക്കി. വാക്‌സിനേഷൻ കൂടുന്നത് മരണ നിരക്ക് കുറയുന്നതിന് സഹായിക്കുന്നുവെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വിലയിരുത്തി.

Read Also: ദിലീപിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ; വിധി പറയൽ നാളത്തേക്ക് മാറ്റി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE