ന്യൂഡെൽഹി: ഇന്ത്യ-ഇംഗ്ളണ്ട് ടെസ്‌റ്റ് പരമ്പരയിലെ അവസാന രണ്ട് മൽസരങ്ങളിൽ കാണികളെ പ്രവേശിപ്പിച്ചേക്കുമെന്ന് റിപ്പോർട്. ഒരു ലക്ഷത്തിലധികം കാണികളെ ഉൾക്കൊള്ളാൻ കഴിയുന്ന മൊട്ടേര സ്‌റ്റേഡിയത്തിലാണ് മൽസരങ്ങൾ. അതുകൊണ്ട് തന്നെ 50 ശതമാനം കാണികളെയെങ്കിലും പ്രവേശിപ്പിക്കാൻ കഴിയുമെന്നാണ് ബിസിസിഐ കണക്കുകൂട്ടുന്നത്.
ഒരു ലക്ഷത്തിന് മുകളിൽ കാണികളെ ഉൾക്കൊള്ളാൻ കഴിയുന്ന സ്‌റ്റേഡിയമാണ് മൊട്ടേര. നിലവിൽ 50 ശതമാനം കാണികളെ അനായാസം സ്‌റ്റേഡിയത്തിലേക്ക് എത്തിക്കാൻ കഴിയും. സർക്കാരും സ്‌റ്റേഡിയങ്ങളിൽ 50 ശതമാനം കാണികൾക്ക് പ്രവേശനം അനുവദിക്കാമെന്ന് വ്യക്‌തമാക്കിയിട്ടുണ്ട്.
അതുകൊണ്ട് തന്നെ അഹമ്മദബാദിൽ കാണികളെ പ്രവേശിപ്പിക്കാൻ തീരുമാനം എടുത്തു. മാദ്ധ്യമ പ്രവർത്തകർക്കും പ്രവേശനം ഉണ്ടാവും. ബിസിസിഐ പ്രതിനിധിയെ ഉദ്ധരിച്ചുകൊണ്ട് പ്രമുഖ ദേശീയ മാദ്ധ്യമം റിപ്പോർട് ചെയ്യുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ പ്രസിഡണ്ട് ജെപി നഡ്ഡ, ആഭ്യന്തര മന്ത്രി അമിത് ഷാ, കായിക മന്ത്രി കിരൺ റിജിജു തുടങ്ങിയ പ്രമുഖർ മൽസരം കാണാൻ എത്തുമെന്നാണ് സൂചന. 1,10,000 പേർക്ക് ഇരിക്കാവുന്ന മൊട്ടേര സ്‌റ്റേഡിയമാണ് ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം. നവീകരണ പ്രവർത്തികൾക്ക് ശേഷം ഇവിടെ ആദ്യമായാണ് രാജ്യാന്തര മൽസരത്തിന് വേദിയാവുന്നത്.
Read Also: കേന്ദ്ര ബജറ്റിലെ സ്വകാര്യവൽക്കരണം; അതൃപ്‌തി പരസ്യമാക്കി സംഘപരിവാർ സംഘടനകൾ








































