ന്യൂഡെൽഹി: വെറുപ്പിന്റെയും രോഷത്തിന്റെയും പട്ടികയിൽ ഇന്ത്യ ഉടൻ തന്നെ ഒന്നാമതെത്തുമെന്ന വിമർശനവുമായി രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഐക്യരാഷ്ട്ര സഭയുടെ പിന്തുണയോടെ തയ്യാറാക്കിയ ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടിക ട്വീറ്റ് ചെയ്തുകൊണ്ടാണ് രാഹുലിന്റെ വിമര്‍ശനം.
‘വിശപ്പിന്റെ പട്ടികയിൽ 101ആം സ്ഥാനം, സ്വാതന്ത്ര്യത്തിന്റെ പട്ടികയിൽ 119ആം സ്ഥാനം, സന്തോഷത്തിന്റെ പട്ടികയിൽ 136ആം സ്ഥാനം പക്ഷേ, വെറുപ്പിന്റെയും രോഷത്തിന്റെയും പട്ടികയിൽ നമ്മൾ ഉടൻ ഒന്നാമതെത്തിയേക്കാം’ എന്നാണ് രാഹുൽ ട്വീറ്റ് ചെയ്തിരിക്കുന്നത്. വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ 146 രാജ്യങ്ങളുടെ റാങ്കിങ്ങിൽ ഇന്ത്യ 136ആം സ്ഥാനത്താണ്. കഴിഞ്ഞ തവണ ഈ പട്ടികയിൽ ഇന്ത്യ 139ആം സ്ഥാനത്തായിരുന്നു.
തുടർച്ചയായി 5ആം തവണയും ഹാപ്പിനെസ് റിപ്പോർട്ടിൽ ഫിൻലൻഡ് തന്നെയാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് ഡെൻമാർക്കും, അവസാന സ്ഥാനത്ത് അഫ്ഗാനിസ്ഥാനുമാണ് ഇത്തവണ ഉള്ളത്.
Read also: വധ ഗൂഢാലോചന കേസ്; സായ് ശങ്കറിന്റെ ഭാര്യയെ ചോദ്യം ചെയ്ത് ക്രൈം ബ്രാഞ്ച്









































