ന്യൂഡെൽഹി: ഇന്ത്യക്ക് നേരെയുണ്ടായ പാക്ക് പ്രകോപനങ്ങൾക്ക് കനത്ത തിരിച്ചടി നടത്തിയെന്ന് കേന്ദ്രം. ഇന്ത്യക്ക് നേരെ പാക്കിസ്‌ഥാൻ ഫത്ത മിസൈൽ ഉപയോഗിച്ചെന്നും ഇന്ത്യ സ്‌ഥിരീകരിച്ചു.
പടിഞ്ഞാറൻ അതിർത്തിയിൽ ഡ്രോണുകളും ദീർഘദൂര ആയുധങ്ങളും യുദ്ധവിമാനങ്ങളും ഉപയോഗിച്ച് പ്രകോപനം തുടരുന്നെന്നും ജനവാസ കേന്ദ്രങ്ങളെയും സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, കേണൽ സോഫിയ ഖുറേഷി, വിങ് കമാൻഡർ വ്യോമിക സിങ് എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ശ്രീനഗർ മുതൽ നലിയ വരെയുള്ള 26 സ്‌ഥലങ്ങളിൽ പാക്കിസ്‌ഥാൻ ഡ്രോണുകളുൾപ്പടെ ഉപയോഗിച്ച് ആക്രമണത്തെ നടത്താൻ ശ്രമം നടത്തി. ഇവയെ ഇന്ത്യൻ സൈന്യം വിജയകരമായി പ്രതിരോധിച്ചു. എങ്കിലും ഉധംപുർ, പഠാൻകോട്ട്, ആദംപുർ, ഭുജ് എന്നിവിടങ്ങളിലെ വ്യോമത്താവളങ്ങളിൽ നേരിയ നാശനഷ്‌ടങ്ങളും സൈനികർക്ക് പരിക്കുമേറ്റിട്ടുണ്ട്.
പഞ്ചാബിലെ വിവിധ വ്യോമത്താവളങ്ങളെ ലക്ഷ്യമിട്ട് അതുവേഗ മിസൈൽ ആക്രമണങ്ങളും പാക്കിസ്‌ഥാൻ നടത്തി. ശ്രീനഗറിലെയും അവന്തിപ്പോരയിലെയും ഉധംപുരിലെയും വ്യോമതാവളങ്ങൾക്ക് സമീപമുള്ള മെഡിക്കൽ സെന്ററിലും സ്‌കൂളിലും പാക്കിസ്‌ഥാൻ ആക്രമണം നടത്തി. ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമിടുന്ന പാക്ക് രീതി ഭീരുത്വമാണ്.
തിരിച്ചടിയെന്നോണം പാക്കിസ്‌ഥിന്റെ സൈനിക കേന്ദ്രങ്ങളിൽ നിയന്ത്രിതവും കൃത്യവുമായി ഇന്ത്യ തിരിച്ചടി നൽകിയിട്ടുണ്ട്. റഫീഖി, മുറീദ്, ചക്‌ലാല, റഹീം യാർ ഖാൻ, സുകൂർ എന്നിവിടങ്ങളിൽ യുദ്ധവിമാനങ്ങളിൽ നിന്ന് എയർലോഞ്ച് ആയുധങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്തി. പസ്‌റൂർ, സിയാൽകോട്ട് എന്നിവിടങ്ങളിലെ റഡാർ സ്‌റ്റേഷനുകളിലും ഇന്ത്യ ആക്രമണം നടത്തി.
Most Read| വില 18 ലക്ഷം മുതൽ ഒരുകോടി വരെ! ഇതാണ് ‘ആഷെറ’ എന്ന ‘പുലിക്കുട്ടി’