ന്യൂഡെൽഹി: ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) ട്രെയിൻ റാഞ്ചിയ സംഭവത്തിന് പിന്നാലെ പാകിസ്‌ഥാൻ നടത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി ഇന്ത്യ. പാകിസ്‌ഥാനിലെ ആക്രമണങ്ങൾക്ക് പിന്നിൽ ന്യൂഡെൽഹിയാണെന്ന പാക് ആരോപണങ്ങൾ ഇന്ത്യ തള്ളി. ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രമാണ് പാകിസ്‌ഥാനെന്ന് ലോകത്തിനാകെ അറിയാമെന്ന് ഇന്ത്യ തിരിച്ചടിച്ചു.
”പാകിസ്‌ഥാൻ ഉന്നയിച്ച അടിസ്‌ഥാന രഹിതമായ ആരോപണങ്ങളെ ശക്‌തമായി തള്ളിക്കളയുന്നു. ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രം എവിടെയാണെന്ന് ലോകത്തിനാകെ അറിയാം. മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിന് പകരം സ്വന്തം പ്രശ്‌നങ്ങൾക്കും പരാജയങ്ങൾക്കും കാരണമെന്തെന്ന് അറിയാൻ പാകിസ്‌ഥാൻ അവരിലേക്ക് തന്നെ നോക്കണം”- വിദേശകാര്യ മന്ത്രാലയം പ്രസ്‌താവനയിൽ ചൂണ്ടിക്കാട്ടി.
ഇന്ത്യ ഭീകരതയെ സ്‌പോൺസർ ചെയ്യുകയും അയൽരാജ്യങ്ങളെ അസ്‌ഥിരപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നുവെന്നും പാകിസ്‌ഥാൻ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറുപടിയുമായി കേന്ദ്ര സർക്കാർ രംഗത്തെത്തിയത്.
Most Read| കേരളത്തിൽ താപനില മുന്നറിയിപ്പ് തുടരുന്നു; വിവിധ ജില്ലകളിൽ യെല്ലോ അലർട്