ന്യൂഡെൽഹി: ഭീകര പ്രവർത്തനങ്ങൾക്കെതിരെ സുപ്രധാന തീരുമാനവുമായി കേന്ദ്ര സർക്കാർ. പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് നടത്തുന്ന ഏതൊരു ഭീകര പ്രവർത്തനവും ഇനി യുദ്ധമായി കണക്കാക്കുമെന്നും അതനുസരിച്ച് ഇന്ത്യ ശക്തമായി തിരിച്ചടിക്കുമെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞ മൂന്ന് രാത്രികളായി വടക്ക്-പടിഞ്ഞാറൻ ഇന്ത്യയിലെ അതിർത്തി മേഖലയിലുള്ള സൈനിക കേന്ദ്രങ്ങൾക്കും ഗ്രാമങ്ങൾക്കും നേരെ പാക്കിസ്ഥാൻ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തുന്നതിനിടെയാണ് ഇന്ത്യ അന്ത്യശാസനവുമായി രംഗത്തെത്തിയിരിക്കുന്നത്. പാക്കിസ്ഥാന്റെ ആക്രമണം ഇന്ത്യൻ വ്യോമ പ്രതിരോധ ശൃംഖല തകർത്തിരുന്നു.
മെയ് ഏഴിന് ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി പാക്കിസ്ഥാനിലെയും പാക്ക് അധിനിവേശ ജമ്മു കശ്മീരിലെയും ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ മിസൈൽ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അതിർത്തി ഗ്രാമങ്ങളെയും സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യംവെച്ച് പാക്കിസ്ഥാൻ പ്രത്യാക്രമണം നടത്തുന്നത്.
അതിർത്തി മേഖലകളിൽ ഇന്ത്യ തകർത്ത പാകിസ്ഥാന്റെ ഡ്രോണുകളുടെയും മിസൈലുകളുടെയും അവശിഷ്ടങ്ങൾ സുരക്ഷാസേന കണ്ടെത്തിയിരുന്നു. ഇതിനിടെയാണ് പാക്കിസ്ഥാന് ഇന്ത്യ അന്ത്യശാസനം നൽകിയത്.
Most Read| ചൂട് കൂടും; 11 ജില്ലകളിൽ യെല്ലോ അലർട്, കാലവർഷം 27ന് എത്തിയേക്കും








































