ന്യൂ ഡെല്‍ഹി: പത്തു വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ ഏറ്റവും വലിയ എല്‍പിജി വിപണിയായി ഇന്ത്യ മാറുമെന്ന് പ്രമുഖ സ്ഥാപനമായ വുഡ് മക്കന്‍സിയുടെ റിപ്പോര്‍ട്ട്. 2030 ആവുമ്പോഴേക്കും ചൈനയെ മറികടന്ന് ഇന്ത്യ ഗാര്‍ഹിക മേഖലയിലെ എല്‍പിജി വിതരണത്തില്‍ ഒന്നാം സ്ഥാനത്തെത്തും എന്നാണ് കമ്പനിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
പത്തു വര്‍ഷത്തിനുള്ളില്‍ വാര്‍ഷിക വളര്‍ച്ചാ നിരക്ക് 3.3 ശതമാനത്തില്‍ എത്തുമെന്നും ആകെ ഉപയോഗം 3.4 കോടി ടണ്‍ ആയി ഉയരുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രാജ്യത്ത് കൂടുതല്‍ ജനങ്ങളെ എല്‍പിജി ഉപയോഗത്തിലേക്ക് പ്രോല്‍സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ എടുത്ത നടപടികള്‍ ഉപയോഗം വര്‍ദ്ധിക്കാന്‍ കാരണമായി.
ഉപഭോക്താക്കള്‍ക്ക് നേരിട്ട് സബ്സിഡി കൈമാറുന്ന രീതിയും, പ്രധാനമന്ത്രി ഉജ്ജ്വല യോജന (പിഎംയുവൈ) പദ്ധതി വഴി നിര്‍ധന കുടുംബങ്ങള്‍ക്ക് സൗജന്യ സിലിണ്ടര്‍ ലഭ്യമാക്കാനും എടുത്ത നടപടികള്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. 2014-ല്‍ ആകെ 42 ശതമാനം മാത്രം പേര് ഉപയോഗിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഇരട്ടി ആയെങ്കിലും വാര്‍ഷിക ഉപയോഗം 12 സിലിണ്ടറുകളിലും താഴെ മാത്രമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
Read Also: ആഗോള ഭീമന്മാര്ക്ക് എതിരെ ഇന്ത്യന്‍ കമ്പനികളുടെ കൂട്ടായ്മ രൂപീകരിക്കും







































