ഇന്ത്യ-യുഎസ് വ്യാപാരക്കരാർ; സംയുക്‌ത പ്രസ്‌താവന അഞ്ചുദിവസത്തിനകം

മാർച്ച് പകുതിയോടെ ആയിരിക്കും കരാറിൽ ഒപ്പുവെക്കുന്നത്. ശേഷം ഇന്ത്യക്കുമേൽ ചുമത്തിയ തീരുവ 18 ശതമാനമാക്കി കുറച്ചുകൊണ്ട് യുഎസ് ഉത്തരവ് പുറപ്പെടുവിക്കും.

By Senior Reporter, Malabar News
India,-US
Representational Image
Ajwa Travels

ന്യൂഡെൽഹി: ഇന്ത്യ-യുഎസ് വ്യാപാരക്കരാർ സംബന്ധിച്ച ഇരു രാജ്യങ്ങളുടെയും സംയുക്‌ത പ്രസ്‌താവന അഞ്ചുദിവസത്തിനുള്ളിൽ പുറത്തിറങ്ങും. വിപുലമായ ഉഭയകക്ഷി കരാറിന്റെ നിയമപരമായ ചട്ടക്കൂടും ഇതോടൊപ്പമുണ്ടാകും. ഉഭയകക്ഷി കരാറിന്റെ ആദ്യഭാഗം ഏറെക്കുറെ തയ്യാറാണെന്നാണ് വിവരം.

നാലോ അഞ്ചോ ദിവസങ്ങൾക്കുള്ളിൽ കരാർ സംബന്ധിച്ച സംയുക്‌ത പ്രസ്‌താവന ഇരുരാജ്യങ്ങളും പുറത്തിറക്കുമെന്ന് വാണിജ്യമന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു. സംയുക്‌ത പ്രസ്‌താവനയ്‌ക്ക് ശേഷം തീരുവ 18 ശതമാനമാക്കി കുറച്ചുകൊണ്ട് യുഎസ് ഉത്തരവ് പുറപ്പെടുവിക്കും.

അതേസമയം, ഊർജം, സാങ്കേതിക മേഖലകളിൽ ഏകദേശം 50,000 കോടി ഡോളറിന്റെ ഉൽപ്പന്നങ്ങൾ ഇന്ത്യ ഇറക്കുമതി ചെയ്യുമെന്ന യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ വാദം പരോക്ഷമായി മന്ത്രി സമ്മതിച്ചു. ഇന്ത്യയുടെ ദ്രുതഗതിയിലുള്ള വളർച്ചയുടെ അടിസ്‌ഥാനത്തിൽ ഊർജ, വിവരസാങ്കേതിക വാർത്താവിനിമയ മേഖലകളിലും ഡേറ്റാ സെന്റർ ഉപകരണങ്ങളുടെ കാര്യത്തിലും ഭാവിയിൽ വലിയതോതിലുള്ള ആവശ്യം ഇന്ത്യക്ക് വരുമെന്നും മന്ത്രി പറഞ്ഞു.

മാർച്ച് പകുതിയോടെ ആയിരിക്കും കരാറിൽ ഒപ്പുവെക്കുന്നത്. 25% പകരം തീരുവയ്‌ക്ക് പുറമെ റഷ്യൻ എണ്ണ വാങ്ങുന്നതിന് യുഎസ് ചുമത്തിയ 25% അധികം തീരുവയും ചേർത്ത് ആകെ 50% തീരുവയാണ് ഇന്ത്യക്കുമേൽ ഓഗസ്‌റ്റിൽ ചുമത്തിയിരുന്നത്. കരാർ പ്രവർത്തികമാകുന്നതോടെ തീരുവ 50ൽ നിന്ന് 18 ശതമാനമായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read| ഭിക്ഷയെടുത്ത് സമ്പാദിച്ചത് കോടികൾ; ഇൻഡോറിലെ ധനികനായ യാചകൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE