ഇന്ത്യ-യുഎസ് വ്യാപാര ചർച്ച നാളെ; പ്രതിനിധി ഇന്ന് ഡെൽഹിയിലെത്തും

യുഎസ് വാണിജ്യ ഉപപ്രതിനിധി ബ്രെൻഡൻ ലിഞ്ച് ഇന്ത്യൻ വാണിജ്യ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി രാജേഷ് അഗർവാളുമായി നാളെ ചർച്ച നടത്തും.

By Senior Reporter, Malabar News
India,-US
Representational Image
Ajwa Travels

ന്യൂഡെൽഹി: ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ നാളെ വീണ്ടും തുടങ്ങും. യുഎസ് വാണിജ്യ ഉപപ്രതിനിധി ബ്രെൻഡൻ ലിഞ്ച് ഇന്ന് രാത്രിയോടെ ഡെൽഹിയിലെത്തും. ഉഭയകക്ഷി വ്യാപാര ധാരണകൾ സംബന്ധിച്ച് വാണിജ്യ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി രാജേഷ് അഗർവാളുമായി അദ്ദേഹം നാളെ ചർച്ച നടത്തും.

ഇരു രാജ്യങ്ങളും ഏതാനും മാസങ്ങളായി നിരവധി ചർച്ചകൾ നടത്തിയെങ്കിലും ഇടക്കാല വ്യാപാര കരാറിലെത്താൻ സാധിച്ചിരുന്നില്ല. ഇന്ത്യൻ കാർഷിക, ക്ഷീര മേഖല തുറന്നുകിട്ടാനുള്ള യുഎസ് താൽപര്യമാണ് വിലങ്ങുതടിയായത്. രാജ്യത്തെ വലിയ ശതമാനം ജനങ്ങളുടെ ഉപജീവന മാർഗമായ കാർഷിക, ക്ഷീര മേഖല പൂർണമായും തുറന്ന് നൽകാൻ ഇന്ത്യ തയ്യാറല്ല.

ഈ വർഷം മാർച്ചിലാണ് ഇരുരാജ്യങ്ങളും തമ്മിൽ വ്യാപാര ചർച്ചകൾക്ക് തുടക്കമിട്ടത്. ഒക്‌ടോബർ- നവംബർ മാസത്തോടെ ആദ്യഘട്ട ധാരണയിൽ എത്താനായിരുന്നു പ്രതീക്ഷ. ട്രംപിന്റെ തീരുവ യുദ്ധമാണ് വ്യാപാര ചർച്ചകളെ പിന്നോട്ടടിപ്പിച്ച മറ്റൊരു ഘടകം.

ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് പകരം തീരുവയായി ആദ്യഘട്ടത്തിൽ 25% തീരുവ ചുമത്തിയ ട്രംപ്, റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നെന്ന കാരണം ചൂണ്ടിക്കാട്ടി ഇത് 50% ആയി വർധിപ്പിച്ചിരുന്നു. ഇതോടെ ഇരുരാജ്യങ്ങൾക്കും ഇടയിലെ ബന്ധം വഷളാവുകയും ചർച്ചകൾ വഴിമുട്ടുകയും ആയിരുന്നു. പുതിയ തീരുവ നിലവിൽ വന്നതോടെ യുഎസ് ഏറ്റവുമധികം തീരുവ ചുമത്തുന്ന രാജ്യങ്ങളിൽ ബ്രസീലിനൊപ്പം ഇന്ത്യ ഒന്നാമതായി.

Most Read| നിന്നനിൽപ്പിൽ അപ്രത്യക്ഷമാകും, ഉടൻ പ്രത്യക്ഷപ്പെടും; അത്‌ഭുത തടാകം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE