വാഷിങ്ടൻ: ഇറാനിൽ നിന്നുള്ള എണ്ണ വാങ്ങുന്നതിന് പകരം ഇന്ത്യ വെനസ്വേലൻ എണ്ണ വാങ്ങുമെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്.
”ഞങ്ങൾ ഇതിനോടകം ഒരു ഇടപാട് നടത്തിയിട്ടുണ്ട്. ഇന്ത്യ വരുന്നു, അവർ ഇറാനിൽ നിന്ന് വാങ്ങുന്നതിന് പകരം വെനസ്വേലൻ എണ്ണ വാങ്ങാൻ പോകുന്നു”- വാഷിങ്ടൻ ഡിസിയിൽ നിന്ന് ഫ്‌ളോറിഡയിലേക്കുള്ള യാത്രയ്‌ക്കിടെ എയർഫോഴ്‌സ് വണ്ണിലിരുന്ന് ട്രംപ് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
റഷ്യൻ എണ്ണയുടെ ഇറക്കുമതിക്ക് പകരമായി വെനസ്വേലൻ എണ്ണ വാങ്ങണമെന്ന് യുഎസ് ഇന്ത്യയോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ ഇത്തരത്തിലുള്ള പ്രസ്‌താവന. വെനസ്വേലൻ എണ്ണ വാങ്ങാൻ ചൈനയ്‌ക്കും യുഎസുമായി ഒരു കരാറിൽ ഏർപ്പെടാമെന്ന് ട്രംപ് പറഞ്ഞു.
അതേസമയം, ട്രംപ് അവകാശപ്പെട്ട വെനസ്വേലൻ എണ്ണ കരാർ സംബന്ധിച്ച് ഇന്ത്യയുടെ ഭാഗത്ത് നിന്ന് പ്രതികരണം ഉണ്ടായിട്ടില്ല. മുൻ പ്രസിഡണ്ട് നിക്കോളാസ് മഡൂറോയുടെ അറസ്‌റ്റിന് ശേഷം വെനസ്വേലൻ എണ്ണയുടെ ഏറ്റവും വലിയ സ്വീകർത്താവായി അമേരിക്ക മാറിയിരുന്നു.
Most Read| ചൊറി വന്നാൽ പിന്നെ സഹിക്കാൻ പറ്റുമോ! വിചിത്ര ശീലവുമായി വെറോണിക്ക








































