പ്രതിവർഷം ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുന്നത് രണ്ടുലക്ഷം പേർ; വർധന കോവിഡിന് ശേഷം

കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഒമ്പത് ലക്ഷത്തോളം ഇന്ത്യക്കാർ അവരുടെ പൗരത്വം ഉപേക്ഷിച്ചെന്നാണ് കണക്കുകൾ വ്യക്‌തമാക്കുന്നത്.

By Senior Reporter, Malabar News
Ministry of External Affairs
Ajwa Travels

ന്യൂഡെൽഹി: പ്രതിവർഷം രണ്ടുലക്ഷത്തോളം ഇന്ത്യക്കാർ പൗരത്വം ഉപേക്ഷിച്ച് രാജ്യം വിടുന്നതായി കണക്കുകൾ. പാർലമെന്റിൽ ചോദ്യത്തിനുള്ള മറുപടിയായി വിദേശകാര്യ മന്ത്രാലയമാണ് ഈ വിവരം നൽകിയത്.

കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഒമ്പത് ലക്ഷത്തോളം ഇന്ത്യക്കാർ അവരുടെ പൗരത്വം ഉപേക്ഷിച്ചെന്നാണ് കണക്കുകൾ വ്യക്‌തമാക്കുന്നത്. എന്നാൽ, 2022ന് ശേഷം പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ കാര്യമായ വർധനയുണ്ടായി. വർഷംതോറും രണ്ടുലക്ഷത്തിലധികം ഇന്ത്യക്കാർ പൗരത്വം വേണ്ടെന്നുവച്ച് വിദേശങ്ങളിലേക്ക് ചേക്കേറുന്നു.

കോവിഡിന് ശേഷമാണ് പൗരത്വം ഉപേക്ഷിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിച്ചത്. 2011നും 2024നും ഇടയിൽ 20 ലക്ഷത്തിലധികം പേർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചു. ഇതിൽ പകുതിയും കഴിഞ്ഞ അഞ്ചുവർഷ കാലയളവിലാണ് സംഭവിച്ചത്.

അതേസമയം, പൗരത്വം ഉപേക്ഷിക്കുന്നതിന്റെ കാരണങ്ങൾ വ്യക്‌തികൾക്ക് മാത്രമേ അറിയൂ എന്നാണ് വിദേശകാര്യ മന്ത്രാലയം മറുപടിയായി പറഞ്ഞത്. വ്യക്‌തിപരമായ കാരണങ്ങളാൽ ആളുകൾ വിദേശ പൗരത്വം തിരഞ്ഞെടുക്കുന്നു എന്നാണ് പൗരത്വം ഉപേക്ഷിക്കുന്നതിന്റെ കാരണമായി കേന്ദ്രം പറയുന്നത്.

Most Read| കിഫ്‌ബി മസാലബോണ്ട് ഇടപാട്; ഇഡി നോട്ടീസ് സ്‌റ്റേ ചെയ്‌ത് ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE