ന്യൂഡെൽഹി: കാബൂളിലെ ഇന്ത്യന്‍ എംബസി അടച്ചിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. അഫ്‌ഗാനിസ്‌ഥാനിലെ 1650 ഇന്ത്യക്കാര്‍ രാജ്യത്തേക്ക് മടങ്ങാന്‍ അപേക്ഷ നല്‍കി. സ്‌ഥിതിഗതികള്‍ പ്രധാനമന്ത്രി വിലയിരുത്തുകയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അഫ്‌ഗാനിൽ നിന്ന് 120 ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്‌ഥരുമായി കാബൂളിൽ നിന്ന് വ്യോമസേനയുടെ വിമാനം ഗുജറാത്തിൽ തിരിച്ചെത്തിയതിന് പിന്നാലെയാണ് ഇന്ത്യൻ എംബസി അടച്ചുവെന്ന വിവരം .പുറത്തുവന്നത്. അതേസമയം, അഫ്‌ഗാൻ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഡെൽഹിയിൽ ഉന്നതതല യോഗം ചേരുകയാണ്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവല്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
Also Read: ജമ്മു കശ്‌മീരില്‍ ബിജെപി നേതാവിനെ വെടിവെച്ച് കൊന്നു







































