ജമ്മു കശ്‌മീരില്‍ ബിജെപി നേതാവിനെ വെടിവെച്ച് കൊന്നു

By News Desk, Malabar News
Representational Image
Ajwa Travels

ഡെൽഹി: ജമ്മു കശ്‌മീരില്‍ ബിജെപി നേതാവിനെ ഭീകരർ വെടിവെച്ച് കൊന്നു. ഹോംഷാലിബാഗ് ബിജെപി അധ്യക്ഷൻ ജാവേദ് അഹമ്മദ് ധർ ആണ് കൊല്ലപ്പെട്ടത്. ജമ്മു കശ്‌മീരിലെ കുല്‍ഗാമില്‍ വെച്ചാണ് ജാവിദിനെതിരെ ആക്രമണം നടന്നത്.

ആയുധങ്ങളുമായി എത്തിയ ഭീകര സംഘം ജാവേദ് അഹമ്മദ് ധറിന്റെ നേരെ വെടി ഉതിർക്കുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കിടെ രണ്ടാമത്തെ ബിജെപി നേതാവാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെടുന്നത്.

കുൽഗാമിലെ കിസാൻ മോർച്ച അധ്യക്ഷനെയും ഭാര്യയേയുമാണ് കഴിഞ്ഞ ആഴ്‌ച ഭീകരർ വീട്ടിലെത്തി വെടിവെച്ച് കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ രജൗരിയിൽ ബിജെപി പ്രാദേശിക നേതാവിന്റെ വീടിന് നേരെയും ഭീകരർ ആക്രമണം നടത്തിയിരുന്നു.

Also Read: താലിബാനും, അനുകൂല പോസ്‌റ്റുകൾക്കും വിലക്ക് ഏർപ്പെടുത്തി ഫേസ്ബുക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE