കീവ്: യുക്രൈനിൽ റഷ്യ നടത്തിയ ആക്രമണത്തിൽ ഒരു ഇന്ത്യൻ മെഡിക്കൽ വിദ്യാർഥി കൊല്ലപ്പെട്ടു. കർണാടക സ്വദേശിയായ നവീൻ ശേഖരപ്പയാണ് കൊല്ലപ്പെട്ടത്. ഇക്കാര്യം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സ്‌ഥിരീകരിക്കുകയും ചെയ്‌തിട്ടുണ്ട്.
ഖർഖീവിൽ നിന്നും ട്രെയിനിൽ കയറാനായി ഷെൽട്ടറിൽ നിന്നും പുറത്തിറങ്ങിയപ്പോഴാണ് നവീന് നേരെ ഷെല്ലാക്രമണം ഉണ്ടായതെന്നാണ് വിവരം. നവീനിന്റെ കുടുംബവുമായി ബന്ധപ്പെട്ടു വരികയാണെന്നും, കുടുംബത്തോട് അഗാധമായ അനുശോചനം അറിയിക്കുന്നതായും ഇന്ത്യൻ വിദേശകാര്യ വക്‌താവ് ട്വിറ്ററിൽ കുറിച്ചു. കൂടാതെ റഷ്യയുടെ ആക്രമണത്തെ തുടർന്ന് ഇന്നലെ ഒരു ഇസ്രയേലി പൗരനും യുക്രൈനിൽ കൊല്ലപ്പെട്ടിരുന്നു.
Read also: കാലിക്കറ്റ് സർവകലാശാല ബിരുദ പരീക്ഷകൾ മാറ്റിയെന്ന പ്രചാരണം വ്യാജം






































