ഇന്ത്യൻ ടെന്നീസ് ഇതിഹാസം അക്‌തര്‍ അലി വിടവാങ്ങി

By Staff Reporter, Malabar News
akhtar-ali
അക്‌തര്‍ അലി
Ajwa Travels

ന്യൂഡെൽഹി: ഇന്ത്യന്‍ ടെന്നീസ് ഇതിഹാസവും മുന്‍ ഡേവിസ് കപ്പ് പരിശീലകനും ആയിരുന്ന അക്‌തര്‍ അലി അന്തരിച്ചു. 83 വയസായിരുന്നു. അര്‍ബുദം ഉള്‍പ്പടെയുള്ള ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കൊല്‍ക്കത്തയിലാണ് അന്ത്യം. ഇന്ത്യയുടെ ഇപ്പോഴത്തെ ഡേവിസ് കപ്പ് കോച്ച് സീഷന്‍ അലിയുടെ പിതാവാണ്.

സെര്‍വുകളിലും വോളി ഗെയിമുകളിലും കഴിവ് തെളിയിച്ച പ്രതിഭയാണ് അക്‌തര്‍ അലി. രമേശ് കൃഷ്‌ണൻ, വിജയ് അമൃതരാജ്, ആനന്ദ് അമൃതരാജ്, ലിയാൻഡർ പെയ്‌സ് തുടങ്ങിയ കളിക്കാരെ പരിശീലിപ്പിച്ച അദ്ദേഹം ഇവരുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.

1958നും 1964നും ഇടയില്‍ എട്ട് ഡേവിസ് കപ്പ് കളിച്ച അക്‌തര്‍ ഇന്ത്യന്‍ ടീമിന്റെ നായകനും പരിശീലകനുമായിരുന്നു. അക്‌തര്‍ അലിയുടെ നിര്യാണത്തില്‍ ഓൾ ഇന്ത്യ ടെന്നീസ് അസോസിയേഷൻ (എഐടിഎ) അനുശോചിച്ചു. നിരവധി താരങ്ങളും അദ്ദേഹത്തിന് അനുശോചനം രേഖപ്പെടുത്തി.

അര്‍ബുദത്തിനു പുറമെ ഡിമെന്‍ഷ്യയും പാര്‍ക്കിന്‍സണ്‍സ് രോഗവും അക്‌തര്‍ അലിയെ ബാധിച്ചിരുന്നു. രണ്ടാഴ്‌ച മുമ്പാണ് അദ്ദേഹത്തെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയത്.

Read Also: മുന്നണി മാറേണ്ട സാഹചര്യമില്ല; പ്രശ്‌നമുണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നതായി എകെ ശശീന്ദ്രൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE