കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ജൂലൈ രണ്ട് മുതൽ ഇൻഡിഗോ ആഭ്യന്തര സർവീസുകൾ പുനഃരാരംഭിക്കും. മുംബൈ, ഹൈദരാബാദ്, ചെന്നൈ സെക്ടറുകളിൽ തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ് സർവീസ്.
രാവിലെ 10.55ന് മുംബൈയിൽനിന്നു പുറപ്പെടുന്ന വിമാനം 12.40ന് കരിപ്പൂരിലെത്തും. തിരിച്ച് 1.10ന് പുറപ്പെട്ട് 2.50ന് മുംബൈയിലെത്തും. ഹൈദരാബാദിൽനിന്ന് വൈകീട്ട് 6.20ന് പുറപ്പെട്ട് രാത്രി 8.45ന് വിമാനം കരിപ്പൂരിലെത്തും. 9.05ന് മടങ്ങി രാത്രി 11.30ന് ഹൈദരാബാദിൽ തിരിച്ചെത്തും.
ചെന്നൈയിൽനിന്ന് രാവിലെ 6.25നാണ് സർവീസ്. 8.15ന് കരിപ്പൂരിൽ എത്തുന്ന വിമാനം 8.30ന് മടങ്ങി 10.20ന് ചെന്നൈയിലെത്തും. മുംബൈയിലേക്ക് 180 പേർക്ക് സഞ്ചരിക്കാവുന്ന എ 320യും ചെന്നൈ, ഹൈദരാബാദ് സെക്ടറിൽ 76 പേർക്ക് സഞ്ചരിക്കാവുന്ന എടിആർ വിമാനവുമാണ് സർവീസ് നടത്തുക.
Read also: എംസി ജോസഫൈന്റെ രാജി അഭിനന്ദനാര്‍ഹം; കെ സുധാകരന്




































