മുംബൈ: ഐപിഎല്‍ പതിനഞ്ചാം സീസണിലെ ആദ്യ ജയം തേടി ചെന്നൈ സൂപ്പര്‍ കിങ്സും സണ്‍റൈസേഴ്സ് ഹൈദരാബാദും കളത്തിൽ. വൈകിട്ട് മൂന്നരയ്ക്കാണ് മൽസരം ആരംഭിച്ചത്. ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ ആദ്യം ബാറ്റ് ചെയ്യുന്ന ചെന്നൈ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 67 റൺസ് നേടിയിട്ടുണ്ട്.
രവീന്ദ്ര ജഡേജ നയിക്കുന്ന ചെന്നൈ ആദ്യ മൂന്ന് മൽസരങ്ങളിലും പരാജയപ്പെട്ടിരുന്നു. സീസണിലെ മൂന്നാം മൽസരത്തിനാണ് ഹൈദരാബാദ് ഇറങ്ങുന്നത്.
ചെന്നൈയുടെ ഓപ്പണർമാരായ റോബിൻ ഉത്തപ്പയും റിതുരാജ് ഗെയ്ക്ക്വാദും പുറത്തായി കഴിഞ്ഞു. മോയിൻ അലിയും അമ്പാട്ടി റായുഡുവുമാണ് നിലവിൽ ക്രീസിലുള്ളത്. ഹൈദരാബാദിന് വേണ്ടി നടരാജനും, വാഷിങ്ങ്ടൺ സുന്ദറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Read Also: സംസ്ഥാനത്ത് രാത്രികാല വാഹന പരിശോധന പുനഃരാരംഭിക്കും