ജറുസലേം: തെക്കൻ ലബനനിൽ ഇസ്രയേൽ കരയുദ്ധം തുടങ്ങിയതിന് പിന്നാലെ, തിരിച്ചടിയുമായി ഇറാൻ. ടെൽ അവീവിന് സമീപം ജാഫയിൽ ഇറാൻ നടത്തിയ വെടിവെപ്പിൽ മരണം ആറായി. പത്തുപേർ ഗുരുതര പരിക്കുകളോടെ ചികിൽസയിലാണ്. പ്രത്യാക്രമണത്തിൽ പോലീസ് രണ്ടു തോക്കുധാരികളെയും വധിച്ചു.
നിലവിൽ ആശങ്കയില്ലെന്നും മലയാളികൾ അടക്കം സുരക്ഷിതരാണെന്നുമാണ് വിവരം. അതിനിടെ, താൽക്കാലികമായി അടച്ച ഇസ്രയേൽ വ്യോമപാത തുറന്നു. അതേസമയം, ഇസ്രയേലിനെതിരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണം പരാജയപ്പെട്ടെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രതികരിച്ചു.
‘ഇറാൻ രാത്രി ഒരു വലിയ തെറ്റ് ചെയ്‌തു. അതിനുള്ള മറുപടി കൊടുക്കും. സ്വയം പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ ദൃഢനിശ്‌ചയും ഇറാനിലെ ഭരണകൂടത്തിന് മനസിലാകുന്നില്ല. ഈ തെറ്റിന് ഇറാൻ വലിയ വില നൽകേണ്ടി വരും’- നെതന്യാഹ്യ പറഞ്ഞു.
അതിനിടെ, ബങ്കറിലേക്ക് മാറാൻ ജനങ്ങൾക്ക് നിർദ്ദേശം നൽകി. വടക്കൻ ഇസ്രയേലിലെ മിസ്‌ഗാവ് ആമിൽ സൈറണുകൾ മുഴങ്ങിയതായി സൈന്യം അറിയിച്ചു. വ്യോമാക്രമണം തുടരുന്ന സാഹചര്യത്തിൽ ഇന്നും നാളെയും ജോർദാൻ, ഇറാഖ്, ഇസ്രയേൽ, ഇറാൻ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ ഫ്ളൈ ദുബായ് റദ്ദാക്കി. നിരവധി വ്യോമാതിർത്തികൾ താൽക്കാലികമായി അടച്ചു.
അതിനിടെ, വെടിനിർത്തൽ അനിവാര്യമെന്ന് യുഎൻ സെക്രട്ടറിയും ജനറൽ അഭിപ്രായപ്പെട്ടു. ഇറാൻ ആക്രമണങ്ങൾക്ക് എതിരെ പ്രതിരോധം സൃഷ്‌ടിക്കാൻ ഇസ്രയേലിന് ആവശ്യമായ സഹായങ്ങൾ നൽകാൻ അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ യുഎൻ സൈന്യത്തിന് നിർദ്ദേശം നൽകി. ഇസ്രയേലിനെ ലക്ഷ്യമാക്കിയുള്ള മിസൈലുകൾ വെടിവെച്ചു വീഴ്‌ത്താനും നിർദ്ദേശമുണ്ട്.
Most Read| ജലത്തിൽ തെളിയുന്ന മഴവിൽക്കാഴ്‌ച; ഈ ചതുപ്പുകാട് മനസിന് കുളിർമയേകും