ടെഹ്‌റാൻ: യുഎസിന് മുന്നറിയിപ്പുമായി ഇറാൻ രംഗത്ത്. രാജ്യത്തിന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയെ ലക്ഷ്യമിടുന്നത് ഒരു വലിയ യുദ്ധത്തിലേക്ക് നയിക്കുമെന്നാണ് ഇറാൻ പ്രസിഡണ്ട് മസൂദ് പെഷെസ്‌കിയാൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. എക്‌സിലൂടെയായിരുന്നു മുന്നറിയിപ്പ്.
”ഏതെങ്കിലും തരത്തിൽ ഇറാനുനേരെ അനീതിയോടെയുള്ള ആക്രമണമുണ്ടായാൽ പ്രതികരണം കഠിനമായിരിക്കും. ഏതൊരു ആക്രമണവും ഇറാനെതിരായ ഒരു വലിയ യുദ്ധത്തിന് തുല്യമായിരിക്കും”- മസൂദ് പെഷെസ്‌കിയാൻ എക്‌സിൽ കുറിച്ചു.
ഇറാനിലെ ജനങ്ങൾ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിൽ അതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് അമേരിക്കൻ സർക്കാരും സഖ്യകക്ഷികളും ദീർഘകാലമായി ഏർപ്പെടുത്തിയിരിക്കുന്ന ശത്രുതയും മനുഷ്യത്വരഹിതമായ ഉപരോധങ്ങളുമാണെന്നും അദ്ദേഹം വ്യക്‌തമാക്കി.
കഴിഞ്ഞ ദിവസം പ്രക്ഷോഭകർക്ക് മുന്നറിയിപ്പുമായി ഖമനയി രംഗത്തെത്തിയിരുന്നു. രാജ്യദ്രോഹികളുടെ നട്ടെല്ലൊടിക്കുമെന്ന് ദേശീയ ടെലിവിഷനിൽ ശനിയാഴ്‌ച സംപ്രേഷണം ചെയ്‌ത പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. പ്രക്ഷോഭത്തിൽ മരണങ്ങൾ ഉണ്ടായതിന് കാരണക്കാരൻ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപാണെനും ആരോപിച്ചിരുന്നു.
Most Read| സ്വർണമടങ്ങിയ ബാഗ് ഉടമക്ക് തിരിച്ചു നൽകി; പത്‌മയുടെ സത്യസന്ധതയ്‌ക്ക് മുഖ്യമന്ത്രിയുടെ സമ്മാനം





































