വിലക്കയറ്റം ചർച്ച ചെയ്യുന്നത് അൺപാർലമെന്ററിയാണോ? രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി

By Desk Reporter, Malabar News
priyanka gandhi
Ajwa Travels

ന്യൂഡെൽഹി: വിലക്കയറ്റവും പണപ്പെരുപ്പവും ചർച്ച ചെയ്യുന്നത് അൺപാർലമെന്ററിയാണോയെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി വില വർധിപ്പിക്കുകയാണെന്നും എന്നാൽ പാർലമെന്ററി ചർച്ചകൾ ഒഴിവാക്കുകയാണെന്നും പ്രിയങ്ക ആരോപിച്ചു.

പണപ്പെരുപ്പം ഇനിയും കൂടുമെന്നതിനാൽ അവശ്യ സാധനങ്ങൾക്ക് നികുതി കൂട്ടുന്നത് സർക്കാരിന്റെ ക്രൂരതയാണ്. കുടുംബങ്ങൾക്ക്, കടുത്ത പണപ്പെരുപ്പത്തിനിടയിൽ ‘സഞ്ജീവനി’ ആവശ്യമായിരുന്നു എന്നും പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ പങ്കുവച്ചു. അതേസമയം, മോദി സർക്കാരിനെതിരായ പ്രതിപക്ഷ ബഹളം പാർലമെന്റിൽ തുടരുകയാണ്. വിലക്കയറ്റത്തിനും ഇന്ധനവില വർധനവിനുമെതിരെ പ്രതിഷേധിച്ച് ബുധനാഴ്‌ച കോൺഗ്രസ് പാർലമെന്റ് ഹൗസിൽ പ്രതിഷേധിച്ചിരുന്നു.

Read also: ഇപി ജയരാജനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തു

YOU MAY LIKE