തിരുവനന്തപുരം: ഐഎസ് റിക്രൂട്ട്‌മെന്റ് കേസിൽ മൂന്ന് മലയാളികൾ അറസ്‌റ്റിൽ. കേരളത്തിൽ എട്ടിടങ്ങൾ ഉൾപ്പടെ രാജ്യത്ത് പതിനൊന്ന് സ്‌ഥലങ്ങളിൽ എൻഐഎ നടത്തിയ റെയിഡിന് പിന്നാലെയാണ് അറസ്‌റ്റ്.
മുഹമ്മദ് അമീൻ, മുഹമ്മദ് അനുവർ, ഡോ. റാഹിസ് റഷീദ് എന്നിവരെയാണ് എൻഐഎ അറസ്‌റ്റ് ചെയ്‌തത്.
സമൂഹ മാദ്ധ്യമങ്ങൾ വഴി മലയാളിയായ മുഹമ്മദ് അമീന്റെ നേതൃത്വത്തിൽ ഐഎസ് ആശയങ്ങൾ പ്രചരിപ്പിച്ചെന്നും ചിലരെ വധിക്കാൻ പദ്ധതിയിട്ടെന്നും എൻഐഎ പറയുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Read Also: എസ്എസ്എൽസി, പ്ളസ് 2 പരീക്ഷ; സമയക്രമത്തിൽ മാറ്റം