ബംബോലിം: ഇന്ത്യൻ സൂപ്പർ ലീഗ് ഏഴാം സീസണിലെ തങ്ങളുടെ അഞ്ചാം മൽസരത്തിൽ ഒഡീഷ എഫ്‌സി ഇന്ന് എഫ്‌സി ഗോവയുമായി കൊമ്പുകോർക്കും. സീസണിലെ ആദ്യ ജയം തേടിയാണ് ഒഡിഷ കളത്തിൽ ഇറങ്ങുന്നത്. മറുഭാഗത്ത് ഗോവ മികച്ച ഫോമിലാണ്.
കഴിഞ്ഞ മൽസരത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ തകർത്തതിന്റെ ആത്‌മവിശ്വാസവുമായാണ് ഗോവ ഒഡിഷക്കെതിരെ കളിക്കുന്നത്. കഴിഞ്ഞ രണ്ട് മൽസരങ്ങളിലും തോൽവിയായിരുന്നു ഒഡിഷക്ക് നേരിടേണ്ടി വന്നത്. എടികെ മോഹൻബഗാൻ , മുംബൈ സിറ്റി എന്നീ ടീമുകളോടാണ് പരാജയപ്പെട്ടത്.
അവസാന മൂന്ന് ഏറ്റുമുട്ടലുകളിൽ അഞ്ച് ഗോളുകൾ വഴങ്ങിയ പ്രതിരോധനിര മെച്ചപ്പെട്ടാൽ മാത്രമേ ഒഡിഷക്ക് രക്ഷയുള്ളൂ. ഹെഡ് കോച്ച് സ്‌റ്റുവർട്ട് ബാകസ്‌റ്റർ ആക്രമണ നിരയിൽ നിന്ന് മികച്ച പ്രകടനം പ്രതീക്ഷിക്കുന്നു. മാർസലിഞ്ഞോ, നന്ദ കുമാർ ശേഖർ, ഡീഗോ മൗറീഷ്യോ, മാനുവൽ ഒൻവു എന്നിവരാണ് മുന്നേറ്റ നിരയിൽ കളിക്കുന്നത്.
മറുഭാഗത്ത് ഗോവ മികച്ച ഫോമിലാണ്. ഇഗർ അംഗുളോയുടെ ഇരട്ട ഗോളുകളാണ് കഴിഞ്ഞ മൽസരത്തിൽ ഗോവക്ക് വിജയം സമ്മാനിച്ചത്. ഒഡിഷക്ക് എതിരെ വിജയം നേടി മൂന്ന് പോയിന്റ് നേടാമെന്ന പ്രതീക്ഷയിലാണ് ഗോവ ഇറങ്ങുന്നത്.
Read Also: പൗരത്വ ഭേദഗതി നിയമത്തിന് എതിരായ സമരം അസമിൽ വീണ്ടും സജീവമാകുന്നു