ബംബോലിം: തുടര്‍ച്ചയായ പരാജയങ്ങളില്‍ നിന്ന് മോക്ഷം നേടാന്‍ ഹൈദരാബാദ് എഫ്‌സി ഇന്ന് കളത്തിലിറങ്ങും. ഐഎസ്എല്ലില്‍ ഇന്ന് നടക്കുന്ന മല്‍സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിയാണ് ഹൈദരാബാദിന്റെ എതിരാളികള്‍. ലീഗിലെ മികച്ച തുടക്കത്തിന് ശേഷം നിലവില്‍ തുടര്‍ച്ചയായ മൂന്ന് മല്‍സരങ്ങളിലും പരാജയം ഏറ്റുവാങ്ങിയ ഹൈദരാബാദ് എഫ്‌സി വിജയ വഴിയില്‍ തിരിച്ചെത്താനാണ് ഇന്ന് കളത്തിലിറങ്ങുക.
അതേസമയം അവസാന മല്‍സരത്തില്‍ മോഹന്‍ ബഗാനെ സമനിലയില്‍ കുരുക്കിയ ചെന്നൈയിനും ഇന്നത്തെ മല്‍സരത്തില്‍ വിജയം അനിവാര്യമാണ്. നിലവില്‍ ലീഗില്‍ ചെന്നൈയിന്‍ ഏഴാം സ്‌ഥാനത്തും ഹൈദരാബാദ് എട്ടാം സ്‌ഥാനത്തുമാണുള്ളത്.
യുവനിരയുടെ കരുത്തില്‍ ആദ്യ ഘട്ടത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഹൈദരാബാദ് അവസാന മല്‍സരങ്ങളില്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്‌ചവെച്ചത്. ലീഗിലെ നിലനില്‍പ്പിന് ഹൈദരാബാദിന് എത്രയും വേഗം ഫോമിലേക്ക് തിരികെ എത്തേണ്ടതുണ്ട്.
മറുവശത്ത് എതിരാളികളുടെ ഗോള്‍വല കുലുക്കാന്‍ കഴിയാത്തതാണ് ചെന്നൈയിനെ പ്രതിസന്ധിയിലാക്കുന്നത്. നിരവധി അവസരങ്ങള്‍ സൃഷ്‌ടിക്കാന്‍ കഴിയുമ്പോഴും അവയെ ലക്ഷ്യ സ്‌ഥാനത്തെത്തിക്കാന്‍ ചെന്നൈയിന് കഴിയാതെ പോകുന്നു.
Read Also: ഇന്ത്യയിൽ കൃഷി ഭൂമി വാങ്ങില്ല, കരാർ കൃഷി നടത്തില്ല; ഒടുവിൽ ഉറപ്പുമായി റിലയൻസ്








































