ജറുസലേം: റഫയുടെ തെക്കൻ മേഖലയിലേക്കും സൈനിക നടപടി വ്യാപിപ്പിച്ചു ഇസ്രയേൽ. 24 മണിക്കൂറിനിടെ ഗാസയിൽ 81 പലസ്‌തീൻകാർ കൊല്ലപ്പെട്ടു. 198 പേർക്ക് പരിക്കേറ്റു. യുഎൻ അഭയകേന്ദ്രങ്ങളായ എട്ട് സ്‌കൂളുകൾ കഴിഞ്ഞ പത്ത് ദിവസത്തിനിടെ ബോംബിട്ടതായി യുഎൻ പലസ്‌തീൻ അഭയാർഥി സംഘടന അറിയിച്ചു.
മധ്യഗാസയിലും ഇസ്രയേൽ ബോംബാക്രമണം തുടരുകയാണ്. ഒമ്പത് മാസം പിന്നിട്ട യുദ്ധത്തിൽ അഭയാർഥി സംഘടനയുടെ 70 ശതമാനം സ്‌കൂളുകളും ബോംബിട്ട് തകർത്തു. 539 പലസ്‌തീൻകാർ കൊല്ലപ്പെട്ടു. ഇതുവരെ ഗാസയിൽ 38,794 പലസ്‌തീൻകാരാണ് ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 89,364 പേർക്ക് പരിക്കേറ്റു.
അതിനിടെ 13 പലസ്‌തീൻ തടവുകാരെ കൂടി മോചിപ്പിച്ചു. തടവിൽ ക്രൂരമർദ്ദനമാണ് നേരിടുന്നതെന്ന് തടവുകാരുടെ സംഘടന പറഞ്ഞു. ലബനിലെ ജനങ്ങൾക്ക് നേരെയുള്ള ആക്രമണം തുടർന്നാൽ ഇസ്രയേലിനെ കൂടുതൽ പ്രദേശങ്ങളിലേക്ക് തിരിച്ചടിയുണ്ടാകുമെന്ന് ഹിസ്ബുല്ല മുന്നറിയിപ്പ് നൽകി.
Most Read| ഏറ്റവും ഉയരം കുറവ്; ലോക റെക്കോർഡ് നേടി ബ്രസീലിയൻ ദമ്പതികൾ