സന്തോഷ് ശിവന്റെ സംവിധാനത്തിൽ മഞ്‌ജു വാര്യര്‍ നായികയായി എത്തുന്ന ചിത്രം ‘ജാക്ക് ആന്‍ഡ് ജില്ലി’ലെ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തുവിട്ടു. ‘എങ്ങനൊക്കെ’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് റാം സുരേന്ദറും ശ്രീ നന്ദയും ചേര്‍ന്നാണ്. ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് റാം സുരേന്ദര്‍ ആണ്.
സയന്‍സ് ഫിക്ഷന്‍ കോമഡി ഗണത്തില്‍പ്പെടുന്ന ചിത്രമായ ‘ജാക്ക് ആന്‍ഡ് ജില്‍’ മെയ് 20ന് തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും. ഗോകുലം ഗോപാലന്‍, സന്തോഷ് ശിവന്‍, എം പ്രശാന്ത് ദാസ് എന്നിവര്‍ ചേര്‍ന്നാണ് നിർമാണം. ജോയ് മൂവി പ്രോഡക്ഷന്‍സാണ് ചിത്രം തിയേറ്ററുകളില്‍ വിതരണത്തിന് എത്തിക്കുന്നത്.
രസകരമായ ഒരു ചിത്രം തന്നെയായിരിക്കും ‘ജാക്ക് ആന്‍ഡ് ജില്‍’ എന്ന് ഉറപ്പ് നല്‍കുന്ന ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററും ട്രെയ്‌ലറും നേരത്തെ പുറത്തിറങ്ങിയിരുന്നു. സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, ഇന്ദ്രന്‍സ്, ബേസില്‍ ജോസഫ്, കാളിദാസ് ജയറാം, അജു വര്‍ഗീസ്, സേതുലക്ഷ്‌മി, ഷായ്‌ലി കിഷന്‍, എസ്‌തര്‍ അനില്‍ തുടങ്ങിയ വൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ബി കെ ഹരിനാരായണനും റാം സുന്ദരും വരികള്‍ എഴുതിയ ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് റാം സുരേന്ദറും ഗോപി സുന്ദറും ജയിക്‌സ് ബിജോയിയും ചേര്‍ന്നാണ്. സന്തോഷ് ശിവന്‍ തന്നെയാണ് തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
Most Read: കമ്രക്കെതിരെ നടപടി വേണം; ദേശീയ ബാലാവകാശ കമ്മീഷന്‍






































