ന്യൂഡെൽഹി: യുക്രൈൻ-റഷ്യ സംഘർഷത്തിനിടെ റഷ്യയുമായി വ്യാപാരബന്ധം തുടർന്നുവെന്ന കാരണത്താൽ ഇന്ത്യയെ ലക്ഷ്യം വയ്‌ക്കരുതെന്ന കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. പോളണ്ടിനെതിരെയാണ് മുന്നറിയിപ്പ്.
പാക്കിസ്‌ഥാനെ പിന്തുണയ്‌ക്കുന്നത് പോളണ്ട് നിർത്തണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. പോളണ്ടിനോട് വിഷയത്തിൽ ശക്‌തമായ ആശങ്കകൾ ഉന്നയിച്ച ജയശങ്കർ, അതിർത്തി കടന്നുള്ള ഭീകരാക്രമണത്തിൽ പാക്കിസ്‌ഥാന് നേരിട്ടോ അല്ലാതെയോ പിന്തുണ നൽകുന്നതിനെതിരെയും കർശന മുന്നറിയിപ്പ് നൽകി.
പോളണ്ട് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ റാഡോസ്ളാവ് സിക്കോർസ്‌കിയുമായി ന്യൂഡെൽഹിയിൽ നടന്ന കൂടിക്കാഴ്‌ചയ്‌ക്കിടെയാണ് ജയശങ്കർ ഇന്ത്യയുടെ ആശങ്കകൾ ഉന്നയിച്ചത്. കൂടിക്കാഴ്‌ചയ്‌ക്കിടെ ഇന്ത്യ-പോളണ്ട് രാജ്യങ്ങൾ തമ്മിൽ തന്ത്രപരമായ പങ്കാളിത്തം വികസിപ്പിക്കുന്നതിന് ഇരു രാജ്യങ്ങളും താൽപര്യം പ്രകടിപ്പിച്ചു.
2024 ഓഗസ്‌റ്റിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പോളണ്ട് സന്ദർശന വേളയിലാണ് തന്ത്രപരമായ പങ്കാളിത്തത്തിന് ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായത്. വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, സാങ്കേതിക വിദ്യ, ഡിജിറ്റൽ നവീകരണം എന്നിവയിൽ ആഴത്തിലുള്ള സഹകരണമാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്.
Most Read| ശബരിമല വിമാനത്താവളം; ചെറുവള്ളി എസ്‌റ്റേറ്റിൽ സർക്കാരിന് അവകാശമില്ല






































