ജോൺ എബ്രഹാം നായകനാകുന്ന സയൻസ് ഫിക്ഷൻ ത്രില്ലർ ചിത്രം ‘അറ്റാക്കി’ന്റെ ടീസർ പുറത്തിറങ്ങി. അമാനുഷിക ശക്‌തിയുള്ള സൂപ്പർ സോൾജ്യറായാണ് ജോൺ എബ്രഹാം ചിത്രത്തിൽ എത്തുന്നത്. ലക്ഷ്യ രാജ് ആനന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
‘ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ സൈനികന്റെ നിർമാണത്തിന് സാക്ഷ്യം വഹിക്കാൻ തയ്യാറായിക്കോളു’ എന്നായിരുന്നു ടീസർ പങ്കുവെച്ചുകൊണ്ട് ജോൺ എബ്രഹാം സോഷ്യൽ മീഡിയയിൽ കുറിച്ചത്.
View this post on Instagram
‘അറ്റാക്ക്’ റിപ്പബ്ളിക്ക് ദിനമായ ജനുവരി 26ന് റിലീസ് ചെയ്യും. കഴിഞ്ഞ വർഷം ഓഗസ്‌റ്റിൽ ചിത്രം റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് കാരണം ഷൂട്ടിങ് മുടങ്ങിയതോടെ തീരുമാനം മാറ്റുകയായിരുന്നു.
ജാക്വിലിൻ ഫെർണാണ്ടസ് നായികയാകുന്ന ചിത്രത്തിൽ രാകുൽ പ്രീത് സിങ്, പ്രകാശ് രാജ്, രത്‌ന പതക് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
Most Read: അകാലനര അകറ്റാൻ ഇതാ ചില ടിപ്‌സുകൾ