ന്യൂഡെല്‍ഹി: തനിക്കെതിരെയുള്ള കള്ളപ്പണം വെളുപ്പിക്കൽ ആരോപണം മനപൂര്‍വം കെട്ടിച്ചമച്ചതെന്ന് മാദ്ധ്യമ പ്രവര്‍ത്തക റാണ അയൂബ്. ബിജെപിക്കെതിരെ നിരന്തര വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതിനാൽ അവര്‍ ഇഡിയെ ഉപയോഗിച്ച് അന്വേഷണം നടത്തുന്നുവെന്നും, ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും റാണ അയൂബ് വ്യക്‌തമാക്കി.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം റാണ അയൂബിന്റെയും കുടുംബത്തിന്റെയും പേരിലുള്ള നിക്ഷേപങ്ങളും ബാങ്ക് അക്കൗണ്ടുകളും ഇഡി അറ്റാച്ച് ചെയ്‌തതായി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന് മറുപടിയുമായാണ് റാണ ഇപ്പോള്‍ ട്വീറ്റ് ചെയ്‌തിരിക്കുന്നത്.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം എല്ലാ രേഖകളും വിവരങ്ങളും ഡെൽഹിയിൽ സമര്‍പ്പിച്ചതാണെന്നും, എന്നാല്‍ തന്റെ മാദ്ധ്യമ പ്രവര്‍ത്തനത്തില്‍ നിന്നും ലഭിക്കുന്ന വകരുമാനത്തെ കുറിച്ചായിരുന്നു അവര്‍ക്ക് അറിയേണ്ടിയിരുന്നതെന്നും റാണ ട്വീറ്റില്‍ പറയുന്നു.
കഴിഞ്ഞ ദിവസമായിരുന്നു ഹിന്ദു ഐടി സെല്‍ എന്ന എന്‍ജിഒയുടെ സ്‌ഥാപകന്‍ വികാസ് സംകൃത്യായന്റെ പരാതിയില്‍ റാണ അയ്യൂബിനെതിരെ കേസെടുത്തിരുന്നത്. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മറവിൽ കള്ളപ്പണം വെളുപ്പിക്കുന്നു എന്നായിരുന്നു പരാതി.
Read also: ഹിജാബ് തൊട്ടാൽ കൈകൾ വെട്ടും; സമാജ്‌വാദി പാർട്ടി നേതാവ് റുബീന ഖാനം





































