രണ്ടുതവണയല്ല, നാൽപ്പതുതവണ പോയാലും പറയാൻ മടിയില്ല; കടകംപള്ളി സുരേന്ദ്രൻ

ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുമായുള്ള ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു കടകംപള്ളി സുരേന്ദ്രൻ.

By Senior Reporter, Malabar News
kadakampalli surendran  
കടകംപള്ളി സുരേന്ദ്രൻ
Ajwa Travels

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാംപ്രതി ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുമായുള്ള ചിത്രങ്ങൾ പുറത്തെത്തിയതിൽ പ്രതികരിച്ച് ദേവസ്വം വകുപ്പ് മുൻമന്ത്രിയും നിലവിലെ കഴക്കൂട്ടം എംഎൽഎയുമായ കടകംപള്ളി സുരേന്ദ്രൻ.

2025ൽ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വാർത്ത വരുന്നതുവരെ ഉണ്ണിക്കൃഷ്‌ണൻ പോറ്റിയെ കുറിച്ച് താൻ മനസിലാക്കിയത് ശരിയായ ഒരു ഭക്‌തൻ എന്ന നിലയ്‌ക്കാണ്‌. അതിനപ്പുറമൊന്നും മനസിലാക്കാൻ സാധിച്ചിട്ടില്ല. ഒരുവട്ടം പോറ്റിയുടെ വീട്ടിൽ പോയി എന്ന് നേരത്തെ പറഞ്ഞത് ഓർമയിൽ നിന്നാണ്. ഏഴെട്ട് വർഷം മുമ്പത്തെ കാര്യമാണ്.

ഒരു കുട്ടിക്ക് മൊമെന്റോ കൊടുക്കുന്ന ചിത്രമാണ് വന്നിട്ടുള്ളത്. ആ മോളെ കണ്ട് ചോദിക്കുക, എവിടെ വെച്ചാണ് ഞാൻ ആ മൊമന്റോ നൽകിയതെന്ന്, അദ്ദേഹം പറഞ്ഞു. തന്റെ ഓർമയിൽ വരാത്ത ഒരു കാര്യത്തിന് താൻ എന്ത് ചെയ്യാനാണെന്നും കടകംപള്ളി ചോദിച്ചു.

രണ്ടുതവണയല്ല, നാൽപ്പതുതവണ പോയാലും പോയെന്ന് പറയാൻ തനിക്കൊരു മടിയുണ്ടാകേണ്ട കാര്യമില്ലെന്നും കടകംപള്ളി കൂട്ടിച്ചേർത്തു. കാരണം, താൻ ആർക്കും ഒരു കടലാസും കൊടുത്തിട്ടില്ല. ആരുമായും ഒരു ഇടപാടുമില്ല. മൊമന്റോ കൊടുക്കലൊക്കെ ഒരുവലിയ സംഭവമായി നിങ്ങൾ പറയുകയാണ്. താൻ പതിനായിരം മൊമന്റോ എങ്കിലും നാട്ടിലെ കുട്ടികൾക്ക് കൊടുത്തിട്ടുണ്ടെന്നും കടകംപള്ളി പറഞ്ഞു.

Most Read| എട്ടുമാസത്തെ ചികിൽസ; അർബുദത്തെ തോൽപ്പിച്ചു, പിന്നാലെ പിഎച്ച്ഡി നേടി സൂര്യകല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE