‘കൈത്താങ്ങ് സ്‌നേഹതീരം’ ഫൈസൽ ബാഫഖി തങ്ങൾ ഫ്‌ളാഗ്‌ ഓഫ് ചെയ്‌തു

പൊന്നാനി തീരദേശ മേഖലയിലെ അഴീക്കൽ മുതൽ കാപ്പിരിക്കാട് വരെയുള്ള 7500 ഓളം കുടുംബങ്ങൾക്ക് ആശ്വാസമായി 'കൈത്താങ്ങ് സ്‌നേഹതീരം' പദ്ധതി വീണ്ടും.

By Senior Reporter, Malabar News
Kaithangu Snehatheeram Flagged Off by Faisal Thangal
'കൈത്താങ്ങ് സ്‌നേഹതീരം' ഫൈസൽ ബാഫഖി തങ്ങൾ ഫ്‌ളാഗ്‌ ഓഫ് നിർവഹിക്കുന്നു | Image courtesy | MP Gangadharan Foundation (Image cropped and designed by Team MN)
Ajwa Travels

പൊന്നാനി: തീരദേശ മേഖലയിലെ 7500 ഓളം കുടുംബങ്ങളിലേക്ക് ആനുകൂല്യം എത്തിക്കാൻ ലക്ഷ്യമിടുന്ന പദ്ധതിയുടെ ഫ്‌ളാഗ്‌ ഓഫ്‌ മുസ്‍ലിം ലീഗ് സംസ്‌ഥാന ഭാരവാഹി ഫൈസൽ ബാഫഖി തങ്ങൾ നിർവഹിച്ചു.

കെപിസിസി ജനറൽ സെക്രട്ടറി കെപി നൗഷാദ് അലി ചെയർമാനായ എംപി ഗംഗാധരൻ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കഴിഞ്ഞ വർഷം റമദാനിൽ ആരംഭിച്ച ‘കൈത്താങ്ങ് സ്‌നേഹതീരം’ പദ്ധതി ഇതുവരെ വിവിധ സഹായങ്ങളിലൂടെ ആയിരങ്ങൾക്ക് ആശ്വാസമായിട്ടുണ്ടെന്ന് സംഘാടകർ വിശദീകരിച്ചു.

“കഴിഞ്ഞ വർഷം 116 ഓല വീടുകളുടെ പുനർനിർമാണം, തയ്യൽ മെഷീനുകളുടെ വിതരണം, സ്വയം തൊഴിൽ ആരംഭിക്കാനുള്ള സാമ്പത്തിക പിന്തുണ ഉൾപ്പടെയുള്ള വിവിധ സഹായങ്ങളിലൂടെയാണ് തീരദേശ മേഖലയിൽ ഈ പദ്ധതി ആശ്വാസമായത്. ചെറുതെങ്കിലും അർഹരായ 7500 ഓളം കുടുംബങ്ങൾക്ക് ആനൂകൂല്യം കിട്ടുന്ന രീതിയിലാണ് ഇത്തവണ പദ്ധതി വിഭാവനം ചെയ്‌തിരിക്കുന്നത്‌. മുന്നോട്ടുള്ള വർഷങ്ങളിൽ കൂടുതൽ ആനുകൂല്യങ്ങളുമായി പദ്ധതി തുടരാനാണ് തീരുമാനം.” – കെപി നൗഷാദ് അലി പറഞ്ഞു.

തീരദേശ വാസികളുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ സഹായങ്ങളും പിന്തുണയും നൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യം, ഭക്ഷണം എന്നിവയിലാണ് കൂടുതൽ ശ്രദ്ധ ചെലുത്തുന്നത്. എന്നാൽ, അടിയന്തര ഘട്ടങ്ങളിൽ മറ്റുമേഖലയിലും ‘കൈത്താങ്ങ് സ്‌നേഹതീരം’ എത്തുന്നുണ്ട്.

Kaithangu Snehatheeram Flagged Off by Faisal Thangal

ഫൈസൽ ബാഫഖി തങ്ങൾ ഫ്‌ളാഗ്‌ ഓഫ് നിർവഹിച്ച ചടങ്ങിൽ ടികെ അഷ്‌റഫ്, ജയപ്രകാശ്, നബീൽ, കുഞ്ഞി മുഹമ്മദ്, അഡ്വക്കേറ്റ് ജബ്ബാർ, ഉണ്ണികൃഷ്‌ണൻ പൊന്നാനി, രാമനാഥൻ, പവിത്രൻ, എംകെ റഫീഖ്, സുരേഷ് പുന്നക്കൽ എന്നിവരും കൗൺസിലർമാരായ മുനീബ്, കബീർ, ഇല്യാസ്‌ മൂസ, സോമൻ, മിതിലാജ്, ശ്രീകല, ഖാദർ കുട്ടി മാഷ് എന്നിവർ പങ്കെടുത്തു.

Most Read| കേരള നേറ്റിവിറ്റി കാർഡ്; ബില്ലിന് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE