കൂരാച്ചുണ്ട്: തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന നാളെ (വ്യാഴം) കേരള ഹൈഡൽ ടൂറിസം സെന്ററിന് കീഴിലുള്ള കക്കയം ഹൈഡൽ ടൂറിസം സെന്റർ, ടൂറിസം മാനേജ്മെന്റ് കമ്മിറ്റിക്ക് കേഴിലുള്ള കരിയാത്തുംപാറ തോണിക്കടവ് ടൂറിസ്റ്റ് കേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിക്കില്ലെന്ന് അധികൃതർ അറിയിച്ചു.
തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെയാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെയാണ് പോളിങ് സമയം. ജില്ലകളിൽ പോളിങ് സാമഗ്രികളുടെ വിതരണം നടക്കുകയാണ്. 13നാണ് വോട്ടെണ്ണൽ.
വോട്ടെടുപ്പിനോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് പോളിങ് ബൂത്തുകളിൽ ഒരുക്കിയിട്ടുള്ളത്. ആദ്യഘട്ടത്തിൽ ഭേദപ്പെട്ട പോളിങ്ങാണ് രേഖപ്പെടുത്തിയത്. വോട്ടെടുപ്പ് നടന്ന തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിൽ 70.9 പോളിങ്ങാണ് രേഖപ്പെടുത്തിയത്. അന്തിമ കണക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് നൽകും.
Most Read| ഈ പോത്തിന്റെ വില കേട്ടാൽ ഞെട്ടും; പത്ത് ബെൻസ് വാങ്ങിക്കാം!





































