കൊച്ചി: കളമശേരി സ്‌ഫോടനത്തിന്റെ പശ്‌ചാത്തലത്തിൽ ‘യഹോവയുടെ സാക്ഷികൾ’ പ്രാർഥനാ സംഗമങ്ങൾ താൽക്കാലികമായി നിർത്തി. കേരളം, തമിഴ്‌നാട്, കർണാടക സംസ്‌ഥാനങ്ങളിലെ കിങ്‌ഡം ഹാൻസ് പ്രാർഥനാ സംഗമങ്ങളാണ് താൽക്കാലികമായി നിർത്തിയതെന്ന് വിശ്വാസി കൂട്ടായ്‌മ അറിയിപ്പ് നൽകി. പ്രാർഥനാ കൂട്ടായ്‌മകൾ ഓൺലൈനിൽ നടത്താൻ യഹോവയുടെ സാക്ഷികൾ ഇന്ത്യ ഘടകത്തിലെ വിശ്വാസികൾക്ക് നിർദ്ദേശം നൽകി.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രാർഥനാ സംഗമങ്ങൾ ഓൺലൈനായി നടത്താനാണ് നിർദ്ദേശം. അംഗങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്നും ദേശീയ വക്‌താവ് ജോഷ്‌വ ഡേവിഡ് വ്യക്‌തമാക്കി. അതേസമയം, കളമശേരി സ്‌ഫോടനത്തിലെ പ്രതി ഡൊമിനിക് മാർട്ടിനെ എറണാകുളം ജില്ലാ സെഷൻസ് കോടതി റിമാൻഡ് ചെയ്‌തു.
അടുത്ത മാസം 29 വരെയാണ് റിമാൻഡ് കാലാവധി. ഡൊമനിക് മാർട്ടിൻ ഒറ്റയ്ക്കാണ് കുറ്റം ചെയ്‌തതെന്നാണ് റിമാൻഡ് റിപ്പോർട്. പ്രതി ഡൊമിനിക് മാർട്ടിന്റെ തിരിച്ചറിയൽ പരേഡിനുള്ള അപേക്ഷ അന്വേഷണ സംഘം ഇന്ന് കോടതിയിൽ സമർപ്പിക്കും. എറണാകുളം സിജെഎം കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്. മജിസ്ട്രേറ്റ് കോടതിയുടെ മേൽനോട്ടത്തിലായിരിക്കും പ്രതിയെ കൊണ്ടുള്ള തിരിച്ചറിയൽ പരേഡ് നടത്തുക.
Most Read| ഇന്ത്യയിലെ റോഡുകളിൽ കഴിഞ്ഞ വർഷം പൊലിഞ്ഞത് 1.68 ലക്ഷം ജീവനുകൾ