മാനന്തവാടി: പിലാക്കാവ് കമ്പമലയിൽ വൻ കാട്ടുതീ. തിങ്കളാഴ്‌ച ഉച്ചയോടെയാണ് തീ പടർന്നത്. ഒരു മല ഏറെക്കുറെ പൂർണമായി കത്തിത്തീർന്നെന്ന് നാട്ടുകാർ പറഞ്ഞു. അടുത്ത മലയിലേക്ക് തീ വ്യാപിച്ചു. പുൽമേടാണ് കത്തിയത്. തീ അതിവേഗം താഴേക്കും പടരുകയാണ്. അഞ്ചോളം കുടുംബങ്ങൾ മലയുടെ താഴ്‌ഭാഗത്തായി താമസിക്കുന്നുണ്ട്.
താഴേക്ക് തീ എത്തിയാൽ വൈകാതെ ജനവാസ കേന്ദ്രത്തിലെത്തും. വനംവകുപ്പ് ഉദ്യോഗസ്‌ഥർ സ്‌ഥലത്തെത്തിയെങ്കിലും കടുത്ത ചൂടിൽ ഒന്നും ചെയ്യാൻ കഴിയാത്ത സാഹചര്യമാണ്. തീ വളരെ വേഗത്തിൽ മറ്റിടങ്ങളിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുന്ന അവസ്‌ഥയാണ്. അഗ്‌നിരക്ഷാ സേനയും സ്‌ഥലത്തെത്തിയിട്ടുണ്ട്. പഞ്ചാരക്കൊല്ലിയിലെ കാടിനാണ് തീ പിടിച്ചത്.
Most Read| ബ്രസീലിൽ 40 കോടി രൂപയ്‌ക്ക് വിറ്റു; നെല്ലോർ പശു ഒടുവിൽ ഗിന്നസ് ബുക്കിൽ