കോഴിക്കോട്: സിപിഐ യുവനേതാവ് കനയ്യകുമാര്‍ കോണ്‍ഗ്രസിലേക്കെന്ന വാർത്ത വീണ്ടും തള്ളി സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ. പ്രചരിക്കുന്ന റിപ്പോര്‍ട് അടിസ്‌ഥാനരഹിതമെന്ന് ഡി രാജ പ്രതികരിച്ചു. കനയ്യ കുമാറിന്റെ കോണ്‍ഗ്രസ് പ്രവേശനം സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് നേരത്തെ തന്നെ ഡി രാജയും സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പ്രതികരിച്ചിരുന്നു.
അതേസമയം കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഭാഗത്തുനിന്നും ഇക്കാര്യം സംബന്ധിച്ചുള്ള ഔദ്യോഗിക പ്രതികരണം ഇതുവരെ നല്‍കിയില്ല.
കനയ്യ കുമാറും ആർഡിഎഎം എംഎൽഎ ജിഗ്‌നേഷ് മേവാനിയും സെപ്റ്റംബർ 28ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ (ഐഎൻസി) ചേരുമെന്ന് വാർത്താ ഏജൻസിയായ എഎൻഐയാണ് റിപ്പോർട് ചെയ്‌തത്. ഈ വിഷയം ചർച്ച ചെയ്യാൻ കനയ്യ കുമാർ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ കണ്ടതായി സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. എന്നാൽ കോണ്‍ഗ്രസില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് കനയ്യ കുമാർ ഔദ്യോഗികമായി ഇതുവരെ സിപിഐയെ അറിയിച്ചിട്ടില്ല എന്നാണ് റിപ്പോർട്.
Read also: ഹത്രസ്: കുടുംബത്തിന് നൽകിയ വാഗ്‍ദാനങ്ങൾ പാലിക്കണം; ചന്ദ്രശേഖർ ആസാദ്






































