പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി- കെ മധു ചിത്രം സിബിഐ അഞ്ചാം ഭാഗത്തിൽ കനിഹയും. താരം തന്നെയാണ് സംവിധായകൻ കെ മധുവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഇക്കാര്യം ആരാധകരെ അറിയിച്ചത്.
‘ലെജന്‍ഡറി തിരക്കഥാകൃത്ത് എസ്എന്‍ സ്വാമിക്കും കെ മധുവിനുമൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം. സിബിഐ ടീമില്‍ ഭാഗമാകാന്‍ കഴിഞ്ഞു. ഇഷ്ട നടനൊപ്പം ഒരിക്കല്‍ കൂടി അഭിനയിക്കാന്‍ കാത്തിരിക്കുന്നു’, കനിഹ കുറിച്ചു.
View this post on Instagram
മുൻ സിബിഐ സിരീസ് സിനിമകളുടെ രചന നിർവഹിച്ച എസ്എൻ സ്വാമി തന്നെയാണ് അഞ്ചാം ഭാഗത്തിന്റെ തിരക്കഥയും ഒരുക്കുന്നത് . മമ്മൂട്ടി, മുകേഷ് എന്നിവരെ കൂടാതെ അനൂപ് മേനോൻ, രഞ്ജി പണിക്കർ, സൗബിൻ ഷാഹിർ, ആശ ശരത്, സായി കുമാർ, അൻസിബ, മാളവിക മേനോൻ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു.
അതേസമയം പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ബ്രോ ഡാഡി’യാണ് ഒടുവിൽ റിലീസ് ചെയ്ത കനിഹയുടെ മലയാള ചിത്രം. സുരേഷ് ഗോപി- ജോഷി ചിത്രം ‘പാപ്പനി’ലും കനിഹ അഭിനയിക്കുന്നുണ്ട്.
Most Read: തനിക്ക് ആരുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല; മോദിയോട് രാഹുൽ






































